തങ്ങളുടെ അവകാശ സംരക്ഷണം മുൻനിർത്തി നാഷണല്‍ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് തലശ്ശേരി യൂണിയന്‍ സമ്മേളനം

Last Updated:

മോട്ടോര്‍ വാഹന നിയമത്തിനും റോഡ് സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സമ്മേളനം ചേര്‍ന്നു. തലശ്ശേരിയില്‍ നടന്ന സമ്മേളനത്തില്‍ നിരവധി ഓട്ടോ തൊഴിലാളികളാണ് അണിനിരന്നത്. ചടങ്ങില്‍ ഐ ഡി കാര്‍ഡ് വിതരണവും നടന്നു.

+
തലശ്ശേരിയിൽ

തലശ്ശേരിയിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ സമ്മേളനം നടന്നു 

സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മുച്ഛക്ര വാഹനമായ ഓട്ടോയേയും ഓട്ടോ തൊഴിലാളികളെയും സംരക്ഷിക്കുക എന്നത് ഏവരുടെയും ആവശ്യമാണ്. ഇന്ന് സ്വയം ഡ്രൈവ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കിടയില്‍, ഇരുചക്ര വാഹനങ്ങളുടെ കടന്നുകയറ്റമാണെങ്കിലും ഓട്ടോറിക്ഷയുടെ സ്ഥാനം മുന്നില്‍ തന്നെയാണ്. എന്നാല്‍ പല കാരണത്താലും അവകാശങ്ങള്‍ ഹനിക്കപ്പെട്ടുപോകുന്ന ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സംരക്ഷണ കവചമാവുകയാണ് ഐ എന്‍ ടി യു സി. സംഘടനയുടെ ഭാഗമായി ഐ എന്‍ ടി യു സി നാഷണല്‍ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് തലശ്ശേരി യൂണിയന്‍ സമ്മേളനം സംഘടിപ്പിച്ചു. ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രെട്ടറി മനോജ് എടാനി ഉദഘാടനം ചെയ്തു. തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് പി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു.
അനുദിനം ഉണ്ടാകുന്ന റോഡ് അപകടങ്ങളുടെയും മരണങ്ങളുടെയും നേര്‍ക്കാഴ്ചയ്ക്ക് സാക്ഷിയാകുന്ന ഓട്ടോ തൊഴിലാളികള്‍ക്കായി മോട്ടോര്‍ വാഹന നിയമങ്ങളും റോഡ് സുരക്ഷയും എന്ന വിഷയത്തില്‍ തൊഴിലാളികള്‍ക്കു ബോധവത്കരണ ക്ലാസ് എടുത്തു. എം കെ ഉദയഭാനു പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. എം പി അരവിന്ദാക്ഷന്‍, എന്‍ കെ രാജീവ്, കെ രാമചന്ദ്രന്‍, അംജിത്, രാകേഷ് എന്നിവര്‍ സംസാരിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളുടെ മൗലീക അവകാശങ്ങള്‍ നേടിയെടുക്കുന്നതിൻ്റെ മുന്നോടിയായി തലശ്ശേരിയിലെ ഓട്ടോ തൊഴിലാളികള്‍ക്കായുള്ള ഐ ഡി കാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു. സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. തലശ്ശേരി മേഖലയിലെ നിരവധി ഓട്ടോറിക്ഷ തൊഴിലാളികള്‍ സമ്മേളനത്തിൻ്റെ ഭാഗമായി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തങ്ങളുടെ അവകാശ സംരക്ഷണം മുൻനിർത്തി നാഷണല്‍ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് തലശ്ശേരി യൂണിയന്‍ സമ്മേളനം
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement