advertisement

രാജ്യത്തിന് മാതൃകയായി കണ്ണൂർ സെൻട്രൽ ജയിൽ; ഇന്ത്യയിലെ ആദ്യ 'നെറ്റ് സീറോ കാർബൺ' ജയിൽ പദവി

Last Updated:

ഹരിത കേരള മിഷൻ പദ്ധതി ശ്രദ്ധയമാകുന്നു. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ കാര്‍ബണ്‍ ജയിൽ പദവി സ്വന്തമാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ നെറ്റ് സീറോ കാര്‍ബണ്‍ പദവി നേടാനുള്ള ലക്ഷ്യങ്ങളിലേക്കുള്ള ഒരു ചുവടുവെപ്പാണിത്.

കണ്ണൂർ സെൻട്രൽ ജയിലിനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു
കണ്ണൂർ സെൻട്രൽ ജയിലിനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു
പരിസ്ഥിതി സൗഹൃദത്തിൻ്റെ പുതിയൊരു സന്ദേശം രാജ്യത്തിന് നല്‍കി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍. ഇന്ത്യയിലെ ആദ്യത്തെ 'നെറ്റ് സീറോ കാര്‍ബണ്‍' പദവി കൈവരിച്ച ജയില്‍ എന്ന അഭിമാന നിമിഷത്തിലാണ് കണ്ണൂര്‍ ജയില്‍. തടവറകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നും കാര്‍ബണ്‍ വികിരണം കുറയ്ക്കുന്നതിനൊപ്പം വിവിധ മാലിന്യ സംസ്‌കരണ പദ്ധതികളും നടപ്പിലാക്കിയാണ് കണ്ണൂര്‍ ജയില്‍ ഈ നേട്ടം കൈവരിച്ചത്.
ഹരിത കേരള മിഷന്‍ സംഘടിപ്പിച്ച ദേശീയ പരിസ്ഥിതി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നെറ്റ് സീറോ കാര്‍ബണ്‍ പദവി നേടിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ള പുരസ്‌കാരം സമ്മാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ 2070ലും സംസ്ഥാന സര്‍ക്കാര്‍ 2050ലും നെറ്റ് സീറോ കാര്‍ബണ്‍ പദവി നേടാനുള്ള ലക്ഷ്യങ്ങളിലേക്കുള്ള ഒരു ചുവടുവെപ്പായാണ് ഈ നേട്ടത്തെ രാജ്യം കാണുന്നത്.
ഹരിത കേരളമിഷൻ, പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനത്തിലും പ്രകൃതി സംരക്ഷണത്തിനും സമഗ്രമായ പരിപാടികള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയിലിന് വേണ്ടി പദ്ധതികള്‍ നടപ്പാക്കിയത്. ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഹരിത സ്പര്‍ശമാണ് ജയിലില്‍ ഇത്തരത്തിലുള്ള പരിസ്ഥിതി സംരക്ഷണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.
advertisement
ജയില്‍ സൂപ്രണ്ട് കെ വേണു, ജോയിൻ്റ് സൂപ്രണ്ടുമാരായ റിനില്‍ കെ.കെ., പ്രവീഷ് ടി. ജെ., വെല്‍ഫയര്‍ ഓഫീസര്‍ രാജേഷ് കുമാര്‍, അസിസ്റ്റൻ്റ് സൂപ്രണ്ടുമാരായ പി.ടി. സന്തോഷ്, ശ്രീജിത്ത്, വിജയകുമാര്‍, ഹരിത സ്പര്‍ശം കോര്‍ഡിനേറ്റര്‍ എ.കെ. ഷിനോജ്, അസിസ്റ്റൻ്റ് കോ ഓര്‍ഡിനേറ്റര്‍മാരായ അരുണ്‍ കെ.ടി., ബൈജു കെ.കെ., ബിജിത്ത് എന്നിവരും ഹരിത കേരള മിഷന്‍ കണ്ണൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, റിസോഴ്‌സ് പേഴ്സണ്‍ ശ്രീരാഗ് തുടങ്ങിയവരാണ് ജയിലിലെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
രാജ്യത്തിന് മാതൃകയായി കണ്ണൂർ സെൻട്രൽ ജയിൽ; ഇന്ത്യയിലെ ആദ്യ 'നെറ്റ് സീറോ കാർബൺ' ജയിൽ പദവി
Next Article
advertisement
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യുകെ ഇന്ത്യയെ ക്ഷണിച്ചു; വിദേശകാര്യ സെക്രട്ടറി പങ്കെടുക്കും
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യുകെ ഇന്ത്യയെ ക്ഷണിച്ചു; വിദേശകാര്യ സെക്രട്ടറി പങ്കെടുക
  • ഹോർമുസ് കടലിടുക്ക് തുറക്കൽ ചർച്ചയ്ക്ക് ഇന്ത്യയെ യുകെ ക്ഷണിച്ചു; വിദേശകാര്യ സെക്രട്ടറി പങ്കെടുക്കും

  • 35 ഓളം രാജ്യങ്ങൾ പങ്കെടുക്കുന്ന യോഗത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും കടലിടുക്കിന്റെ നിർണായകതയും ചർച്ചയാകും

  • ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതിയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്

View All
advertisement