കേരളം രഞ്ജി ട്രോഫി ഫൈനലിൽ, കണ്ണൂരുകാര്‍ക്ക് അഭിമാനമായി മൂന്ന് മിന്നും താരങ്ങൾ
Last Updated:
ക്രിക്കറ്റിൻ്റെ ചരിത്രം തുടങ്ങുന്ന കണ്ണൂരിലെ മണ്ണില്‍ ഇന്ന് പുതുചരിത്രം കുറിച്ചിരിക്കുന്നു. 74 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളം രഞ്ജി ട്രോഫി ഫൈനലില്‍ എത്തിനില്‍ക്കുന്നു. അഭിമാനമായി വരുണ്‍ നായനാര്‍, അക്ഷയ് ചന്ദ്രൻ, സല്‍മാന്‍ നിസാര്‍ എന്നീ കണ്ണൂര്‍ സ്വദേശികളും.
ക്രിക്കറ്റ് ഇന്ത്യക്കാര്‍ക്ക് എന്നും ഒരു വികാരമാണ്, കേരളക്കരയ്ക്ക് പ്രത്യേകിച്ചു. ലോകക്കപ്പ്, ഏകദിനമത്സരം, ട്വിൻ്റി 20, ഐ പി എല്‍ എന്നിങ്ങനെ ക്രിക്കറ്റിൻ്റെ സര്‍വ്വ കോണിലും കേരളം സാന്നിധ്യമായിരുന്നു. ഒന്നൊഴിച്ച് - 'രഞ്ജി ട്രോഫി'. അതെന്നും കേരളക്കരയ്ക്ക് കിട്ടാകനിയായിരുന്നു. ഒടുവില്‍ ഇതാ രഞ്ജി ട്രോഫിയിലും മുത്തമിടാനുള്ള അവസരം എത്തിയിരിക്കുന്നു. നീണ്ട 74 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലില്‍ ഇടം പിടിച്ചു.
രഞ്ജി ട്രോഫിയില്‍ കേരളം അരങ്ങേറ്റം കുറിച്ചത് 1951ലാണ്. ട്രാവന്‍കൂര്‍ കൊച്ചി ക്രിക്കറ്റ് ടീം എന്ന പേരിലായിരുന്നു കേരളം അന്ന് കളത്തിലിറങ്ങിയത്. ആദ്യകാലത്ത് നോക്കൗട്ട് അടിസ്ഥാന മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ തന്നെ പരാജയം ഏറ്റുവാങ്ങി. സമനിലകളും പരാജയങ്ങളും ഏറ്റുവാങ്ങി കേരളം കളി തുടര്‍ന്നു.

കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ന് ഫൈനലില്‍ എത്തി നില്‍ക്കാന്‍ സാധിച്ചത് ഗുജറാത്തിനെതിരെ നേടിയ രണ്ട് റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡിൻ്റെ കരുത്തിലാണ്. കേരളം ഫൈനലിൽ എത്തുമ്പോൾ കണ്ണൂരുകാര്‍ക്ക് അഭിമാനിക്കാന്‍ മൂന്ന് താരങ്ങളും കളിക്കള്ളത്തിലുണ്ട്. പയ്യന്നൂര്‍ സ്വദേശി വരുണ്‍ നായനാര്‍, തലശ്ശേരി സ്വദേശികളായ അക്ഷയ് ചന്ദ്രൻ, സല്‍മാന്‍ നിസാര്‍ എന്നിവരും ഫൈനലിലേത്തിനില്‍ക്കുന്ന രഞ്ജി ട്രോഫി ടീം അംഗങ്ങളാണ്. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ താരമാണ് അണ്ടര്‍ 19 ടി20 ടീം അംഗമായിരുന്ന വരുണ്‍ നായനാര്‍. പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ തൃശ്ശൂര്‍ ടൈറ്റന്‍സിൻ്റെ ക്യാപ്റ്റനായിരുന്നു ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നായനാര്‍. കണ്ണൂര്‍ സ്വദേശിയായ താരം 14-ാം വയസ്സു മുതല്‍ കേരളാ ടീമിനുവേണ്ടി കളിക്കുന്നുണ്ട്.
advertisement

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഒന്നാം ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് ലീഡിൻ്റെ കരുത്തിലാണ് ഫൈനല്‍ പ്രവേശം. ക്ളൈമാക്‌സില്‍ ആരേയും മുള്‍മുന്നയില്‍ നിര്‍ത്തിയ താരമായിരുന്നു സല്‍മാന്‍ നിസാര്‍. ആൻ്റി ഹീറോ ആകുമോ എന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ കേരളത്തെ ഫൈനലിലെത്തിക്കാന്‍ തലശ്ശേരിക്കാരന്‍ സല്‍മാന്‍ നിസാറിന് അനായാസം സാധിച്ചു. രഞ്ജി ട്രോഫി ചരിത്രത്തില്‍ ഇതുവരെയും ഫൈനല്‍ കാണാത്ത കേരള ക്രിക്കറ്റിന് സല്‍മാന്‍ സമ്മാനിച്ചത് അവിശ്വസനീയ മുഹൂര്‍ത്തമാണ്.
advertisement
ഇത്തവണത്തെ രഞ്ജി ട്രോഫിയിലെ കേരള ടീമില്‍ തലശ്ശേരിക്കാരന്‍ അക്ഷയ് ചന്ദ്രന്‍ ഓള്‍റൗണ്ടറായി ഉണ്ടെന്നതും അഭിമാനമാണ്. ഫൈനലില്‍ ഇടംകൊയ്യാന്‍ ബാറ്റിംഗും സ്ലോ ബൗളിംഗും നടത്തി കളിയിലെ കേമനാകാനും ഈ താരത്തിന് കഴിയും. ഇനി 2 നാള്‍ മാത്രം. 26ന് തുടങ്ങുന്ന ഫൈനലില്‍ വിദര്‍ഭയെ തോല്‍പ്പിച്ച് കേരളം രഞ്ജി ട്രോഫി സ്വന്തമാക്കാന്‍...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
February 24, 2025 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കേരളം രഞ്ജി ട്രോഫി ഫൈനലിൽ, കണ്ണൂരുകാര്‍ക്ക് അഭിമാനമായി മൂന്ന് മിന്നും താരങ്ങൾ