ഹനുമാൻ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യൻ: മലബാറിൻ്റെ അഭിമാനമായി മക്രേരി ക്ഷേത്രം

Last Updated:

മര്‍ക്കടനായ ഹനുമാന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം, മര്‍ക്കടശേരിയെന്നും പിന്നീട് ലോപിച്ച് മക്രേരിയെന്നും അറിയപ്പെടുന്നു. സംഗീതജ്ഞനായ വി ദക്ഷിണാമൂര്‍ത്തിയുടെ നേതൃത്വത്തില്‍ നവീകരിച്ച ക്ഷേത്രം. എല്ലാ വര്‍ഷവും ത്യാഗരാജ സംഗീതോത്സവം നടക്കുന്നതിനാലും പ്രശസ്തം.

News18
News18
വടക്കേമലബാറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ മക്രേരി ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ പെരളശേരി ഗ്രാമപഞ്ചായത്തിലെ മക്രേരി അമ്പലം ഒരു തീര്‍ഥാടന ടൂറിസം കേന്ദ്രം കൂടിയാണ്. കേരളത്തില്‍ ഹനുമാന്‍ പ്രതിഷ്ഠയുള്ള അപൂര്‍വ ക്ഷേത്രങ്ങളിലൊന്നാണ് മര്‍ക്കടശേരിയെന്ന് ഐതിഹ്യങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്ന മക്രേരി. ഇവിടുത്തെ മുഖ്യപ്രതിഷ്ഠയായ സുബ്രഹ്‌മണ്യ സ്വാമിയെ പ്രതിഷ്ഠിച്ചത് ഹനുമാനാണെന്നാണ് സങ്കല്‍പം.
ഉപദേവതകളായി ഗണപതി, മഹാവിഷ്ണു, ഭഗവതി എന്നിവരും ക്ഷേത്രത്തില്‍ പ്രതിഷ്ഠയാണ്. പ്രശസ്തമായ പെരളശേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ മക്രേരിയിലും ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം. ഗുരുവായൂരിലെത്തിയാല്‍ മമ്മിയൂര്‍ പോകണമെന്ന പോലെ പെരളശേരിക്ക് മക്രേരിയെന്നെും വാമൊഴിയുണ്ട്. ടിപ്പു സുല്‍ത്താൻ്റെ കാലത്ത് ജീര്‍ണിച്ച ക്ഷേത്രം സംഗീതജ്ഞനായ വി ദക്ഷിണാമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് നവീകരിച്ചത്.
ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ത്യാഗരാജ അഖണ്ഡ സംഗീതാരാധാനയഞ്ജം മക്രേരിയെ പ്രശസ്തമാക്കി. തൻ്റെ സംഗീത ഉപകരണങ്ങളും തനിക്ക് അരനൂറ്റാണ്ടിലേറെക്കാലത്തെ സംഗീതജീവിതത്തിനിടയില്‍ കിട്ടിയ ചെറുതും വലുതുമായ ഉപഹാരങ്ങളും ദക്ഷിണാമൂര്‍ത്തി മക്രേരി അമ്പലത്തിലെ സംഗീതമണ്ഡപത്തിന് നല്‍കിയിട്ടുണ്ട്. തൻ്റെ 94-ാം വയസ്സില്‍ ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞുവീണു മരിക്കുന്നതു വരെ ദക്ഷിണാമൂര്‍ത്തി സ്വാമി തന്നെയായിരുന്നു ത്യാഗരാജ അഖണ്ഡ സംഗീതാരാധനായഞ്ജത്തിന് നേതൃത്വം നല്‍കിയിരുന്നത്. എല്ലാ വര്‍ഷവും ഡിസംബറില്‍ ഇവിടെ സംഗീതോത്സവം നടക്കാറുണ്ട്.
advertisement
ദക്ഷിണാമൂര്‍ത്തി സ്വാമികളോട് ആദരമായി 2018 ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന് ദക്ഷിണാമൂര്‍ത്തി മ്യൂസിയം നാടിന് സമര്‍പ്പിച്ചു. ദക്ഷിണാമൂര്‍ത്തി തുടങ്ങിവെച്ച സംഗീതയഞ്ജത്തില്‍ പങ്കെടുക്കുന്നതിനായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സംഗീതജ്ഞര്‍ എത്താറുള്ളത്. കലയും സംഗീതവും വിശ്വാസവും ഇടകലര്‍ന്ന മക്രേരി അമ്പലം മലബാറുകാരുടെ സ്വകാര്യ അഹങ്കാരമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഹനുമാൻ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യൻ: മലബാറിൻ്റെ അഭിമാനമായി മക്രേരി ക്ഷേത്രം
Next Article
advertisement
'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ
'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ
  • ചെറുപാർട്ടികൾ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ അവയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന് സിബൽ പറഞ്ഞു

  • ബിഹാർ, ഹരിയാന, മഹാരാഷ്ട്രയിൽ ബിജെപി സഖ്യകക്ഷികളെ പാർശ്വവൽക്കരിച്ചതിന് ഉദാഹരണങ്ങൾ ഉണ്ട്

  • തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾ ഉപയോഗിച്ച് ബിജെപി ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചിട്ടില്ല

View All
advertisement