മട്ടന്നൂരിന് ഇനി പുതിയ മുഖം; വിമാനത്താവള നഗരത്തിൽ ക്ലോക്ക് ടവറും ഹരിത ഇടനാഴിയും യാഥാർത്ഥ്യമാകുന്നു
Last Updated:
വിമാനത്താവള നഗരമെന്ന നിലയില്‍ പ്രശസ്തമായ മട്ടന്നൂരില്‍ ക്ലോക്ക് ടവര്‍ ഒരുങ്ങുന്നു. 15 ലക്ഷം രൂപ ചെലവില്‍, ടവറിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തി അവസാനഘടത്തില്‍.
കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മട്ടന്നൂര്‍ ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ യാഥാര്‍ത്ഥ്യമാകുന്നു. നഗര സൗന്ദര്യവല്‍ക്കരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായാണ് മട്ടന്നൂര്‍ ജംഗ്ഷനില്‍ ക്ലോക്ക് ടവര്‍ നിര്‍മ്മിച്ചത്. വിമാനത്താവള നഗരമെന്ന നിലയില്‍ മട്ടന്നൂരിനെ ആധുനികവല്‍ക്കരിക്കുന്നതിൻ്റെ ഭാഗമായി 15 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലോക്ക് ടവര്‍ സ്ഥാപിപ്പിക്കുന്നത്. നഗരത്തിൻ്റെ മുഖം മാറ്റുന്ന തരത്തില്‍ ക്ലോക്ക് ടവറും ഓപ്പണ്‍ ഓഡിറ്റോറിയവും ഉള്‍പ്പടെയുള്ള പദ്ധതികളുടെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നത്. ഇതില്‍പ്പെട്ട ഹരിത ഇടനാഴിയുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കെ.കെ. ശൈലജ എം.എല്‍.എയുടെ വികസനഫണ്ടില്‍ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ക്ലോക്ക് ടവറിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തി അവസാന ഘട്ടത്തിലാണ്. ക്ലോക്ക് ടവറിനൊപ്പം ദിശാസൂചക ബോര്‍ഡുകള്‍, വഴിവിളക്കുകള്‍ എന്നിവയും സ്ഥാപിക്കും. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ബൈപ്പാസ് റോഡാണ് ഹരിതഇടനാഴിയായി വികസിപ്പിക്കുന്നത്. 25 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തിയത്. ഇതുവഴി ബൈപ്പാസ് റോഡ് നിര്‍മിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ശ്രമം നടത്തിവരികയായിരുന്നു. ഇരുവശങ്ങളിലും പൂന്തോട്ടവും അലങ്കാരങ്ങളുമുള്ള പാതയാക്കി നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
advertisement
സാമ്രാജ്യത്വ വിരുദ്ധസമര സ്മാരകമെന്ന നിലയിലാണ് മട്ടന്നൂരില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ ടാക്‌സി വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തായാണ് സ്റ്റേജ് ഉള്‍പ്പടെയുള്ള ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുക. 20 ലക്ഷം രൂപ ചെലവഴിച്ചാണ് പൊതുപരിപാടികള്‍ നടത്താനായി ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. സ്റ്റേജ് നിര്‍മ്മാണത്തിൻ്റെ 90 ശതമാനത്തോളം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 08, 2026 6:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മട്ടന്നൂരിന് ഇനി പുതിയ മുഖം; വിമാനത്താവള നഗരത്തിൽ ക്ലോക്ക് ടവറും ഹരിത ഇടനാഴിയും യാഥാർത്ഥ്യമാകുന്നു







