പഠനത്തോടൊപ്പം കൂണ്‍ കൃഷിയുമായി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍

Last Updated:

കൂണ്‍ കൃഷിയിലൂടെ മാതൃക ശൃഷ്ടിക്കുകയാണ് തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍. ഏണ്‍ വൈല്‍ യു ലേണ്‍ പദ്ധതിയുടെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ കൂണ്‍ കൃഷി വളരുകയാണ്.

+
ക്ലാസ്സ്‌

ക്ലാസ്സ്‌ മുറിയിൽ കൃഷി ചെയ്ത കൂൺ 

ഇന്ന് കൂണ്‍ കൃഷിയാണ് താരം. പ്രത്യേകിച്ച് ചിപ്പി കൂണ്‍. ആരോഗ്യ സംരക്ഷണത്തിന് വിഷരഹിതമായി കൃഷി ചെയ്യുന്ന പോഷക മൂല്യങ്ങള്‍ ഉള്ള വിഭവങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചിപ്പികൂണ്‍. പോഷക സമ്പുഷ്ടവും ഔഷധമേന്‍മ ഏറെയുള്ളതുമായ കൂണ്‍. കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാന്‍ സാധിക്കുമെന്നതിനാല്‍ പലരും കൂണ്‍ കൃഷി നടത്തുന്നുണ്ട്.
രക്തസമര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം പോലുള്ള രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും അര്‍ബുദത്തെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന മൂലകം കൂണില്‍ അടങ്ങിയതിനാലും കൂണിന് ആവശ്യക്കാരേറെയാണ്. കൂണ്‍കൃഷിയിലൂടെ ജീവനോപാധി കണ്ടത്തുന്ന നിരവധി പേര്‍ ഇന്ന് കേരളത്തിലുണ്ട്. കൃഷി ചെയ്യാന്‍ മണ്ണ് പോലും ആവശ്യമില്ലെന്ന പ്രത്യേകത കൃഷി ചെയ്യാന്‍ താത്പര്യം വര്‍ധിപ്പിക്കുന്നു. വിദേശത്തും സ്വദേശത്തും മാര്‍ക്കറ്റുകളില്‍ ആവശ്യക്കാര്‍ ഏറെയുള്ളതുമായ ചിപ്പിക്കൂണ്‍ കൃഷിയിലൂടെ ശ്രദ്ധേയരാവുകയാണ് തലശ്ശേരി ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷനിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍.
ഏണ്‍ വൈല്‍ യു ലേണ്‍ പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കൂണ്‍ കൃഷിക്ക് തുടക്കം കുറിച്ചത്. വിദ്യാര്‍ത്ഥികളില്‍ സ്വയം പര്യാപ്തത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഒഴിവു സമയങ്ങളിലാണ് കൂണ്‍ കൃഷിയുടെ പരിചരണം വിദ്യാര്‍ഥികളും അധ്യാപകരും നടത്തിവരുന്നത്. കേട്ടറിഞ്ഞ കൂണ്‍ കൃഷി യാഥാര്‍ത്ഥ്യമാക്കാനായതിൻ്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന ചിപ്പി കൂണിന് ആവശ്യക്കാരും ഏറുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പഠനത്തോടൊപ്പം കൂണ്‍ കൃഷിയുമായി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍
Next Article
advertisement
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
  • മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തി.

  • രാജഗിരി ആശുപത്രിയിൽ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിൽ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി നടത്തി.

  • സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വാത്സല്യം പദ്ധതി സൗജന്യ ശസ്ത്രക്രിയകൾ നൽകുന്നു.

View All
advertisement