നഗര ഭൂമി അളന്ന് തിട്ടപ്പെടുത്താം, നക്ഷ സര്‍വ്വേയ്ക്ക് തുടക്കമിട്ട് കണ്ണൂര്‍
Last Updated:
സംസ്ഥാനത്തെ ആധൂനിക വിദ്യ ഉപയോഗിച്ച് നടത്തുന്ന ഭൂമി സര്‍വ്വേയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി. തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ സര്‍വ്വേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച വ്യക്തിഗത തര്‍ക്കങ്ങള്‍ നിയമപരമായി പരിഹരിക്കുന്നതിനും കയ്യേറ്റം തടയുന്നതിനും സഹായിക്കുന്നതാണ് പുതിയ സര്‍വ്വേ രീതി.
നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധൂനിക വിദ്യ ഉപയോഗിച്ച് സര്‍വ്വേ നടത്തുന്ന നക്ഷ പദ്ധതിക്ക് കണ്ണൂരിലും തുടക്കമായി. നാഷണല്‍ ജിയോ സ്‌പേഷ്യല്‍ നോളജ് ബേസ്ഡ് ലാന്‍ഡ് സര്‍വേ ഓഫ് അര്‍ബന്‍ ഹാബിറ്റേഷന്‍ എന്നതിൻ്റെ ചുരുക്ക പേരാണ് നക്ഷ. 2025 ജനുവരി മുതല്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത മുന്‍സിപ്പാലിറ്റികള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തിവന്ന പദ്ധതിയുടെ തുടര്‍നടപടിയാണ് തലശ്ശേരിയിലും നടക്കുന്നത്.
സ്വകാര്യഭൂമികള്‍, ഒഴിഞ്ഞ പ്ലോട്ടുകള്‍, പൊതു സ്വത്തുക്കള്‍, റെയില്‍വേ വകുപ്പിൻ്റെ ഭൂമികള്‍, ക്ഷേത്രം, ശ്മശാനം തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുടെ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ നഗരസഭയുടെ സംയുക്ത സഹകരണത്തോടെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തി കൃത്യമായ ഭൂരേഖകള്‍ തയ്യാറാക്കും. വിവിധ വനം വകുപ്പുകള്‍ നഗരസഭയുടെ സഹകരണത്തോടെയാണ് സര്‍വ്വേ നടത്തുന്നത്. പദ്ധതിയുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം തലശ്ശേരി നഗരസഭയുടെ പഴയ കൗണ്‍സില്‍ ഹാളില്‍ വച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ നിര്‍വഹിച്ചു. തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം വി ജയരാജന്‍ ആണ് അധ്യക്ഷത വഹിച്ചത്. ചടങ്ങില്‍ സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹ് അതിഥിയായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 03, 2025 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
നഗര ഭൂമി അളന്ന് തിട്ടപ്പെടുത്താം, നക്ഷ സര്‍വ്വേയ്ക്ക് തുടക്കമിട്ട് കണ്ണൂര്‍