advertisement

തലശ്ശേരിക്ക് അത്യാധുനിക ചികിത്സാ സൗകര്യം: ജനറൽ ആശുപത്രിയിലെ നവീകരിച്ച അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു

Last Updated:

അത്യാധൂനിക ഉപകരണങ്ങളും ജീവന്‍ രക്ഷാസംവിധാനവും ഒരുക്കി തലശ്ശേരി ഗവണ്‍മെൻ്റ് ആശുപത്രിയിലെ അത്യാഹിതവിഭാഗം. 2.85 കോടി രൂപയുടെ പ്രവര്‍ത്തിയാണ് നടത്തിയത്. നവീകരിച്ച ആശുപത്രി സ്പീക്കര്‍ നാടിന് സമര്‍പ്പിച്ചു.

നവീകരിച്ച അത്യാഹിത വിഭാഗം സ്പീക്കര്‍ ഉദ്ഘാടനം ചെയ്യുന്നു 
നവീകരിച്ച അത്യാഹിത വിഭാഗം സ്പീക്കര്‍ ഉദ്ഘാടനം ചെയ്യുന്നു 
തലശ്ശേരി ഗവണ്‍മെൻ്റ് ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച അത്യാഹിതവിഭാഗം നാടിന് സമര്‍പ്പിച്ചു. സ്പീക്കര്‍ അഡ്വകേറ്റ് എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ ആരംഭിച്ച കാഷ്വാലിറ്റി സംവിധാനം മൂന്ന് വര്‍ഷം വരെ മാത്രമേ ഇവിടെ പ്രവൃത്തിക്കുകയുള്ളൂ. കണ്ടിക്കലില്‍ പണിതു വരുന്ന ജനറല്‍ ആശുപത്രി പ്രവര്‍ത്തന സജ്ജമായാല്‍ നഗര മധ്യത്തില്‍ ഇപ്പോള്‍ കാണുന്ന ആശുപത്രി ഒന്നാകെ അങ്ങോട്ടേക്ക് മാറും. പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ ഇവിടെ അനുമതി കിട്ടിയാല്‍ പോലും കടലിൻ്റെ സാമീപവും കടല്‍ കാറ്റേറ്റ് ഉപകരണങ്ങള്‍ നശിക്കുന്നതും കാരണം ജനറല്‍ ആശുപത്രിക്ക് ഇവിടെ തുടരാനാകില്ല. 5 വര്‍ഷം കഴിഞ്ഞാല്‍ ഇവിടെ ഇങ്ങനെ ഒരു ആശുപത്രി ഉണ്ടായിരുന്നുവെന്ന് നമ്മള്‍ കുട്ടികളോട് പറഞ്ഞു കൊടുക്കേണ്ടിവരുമെന്നും ഉദ്ഘാടന വേളയില്‍ സ്പീക്കര്‍ പറഞ്ഞു.
സര്‍ക്കാരിൻ്റെ മാത്രമല്ല, ചാരിറ്റി സംഘടനയായ ബൈറൂഹയുടെയും സഹായത്തോടെയാണ് നവീന രീതിയിലുള്ള അത്യാഹിത വിഭാഗം ഒരുക്കിയിട്ടുള്ളത്. സുപ്രണ്ട്‌ ഡോ. വി.കെ. രാജീവന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വി. സതി, സി.കെ. രമേശന്‍, സി.ഒ.ടി. ഷബീര്‍, എം.പി. അരവിന്ദാക്ഷന്‍, എന്നിവരും സംബന്ധിച്ചു.
അത്യാധൂനിക ഉപകരണങ്ങളും ജീവന്‍ രക്ഷാസംവിധാനവും അത്യാഹിതവിഭാഗത്തില്‍ സജ്ജമാക്കി. അഡ്മിഷന്‍ കൗണ്ടര്‍, റിസപ്ഷന്‍, പോലീസ് എയ്ഡ് പോസ്റ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അത്യാഹിത വിഭാഗത്തിൻ്റെ ഭാഗമായുണ്ട്. എമര്‍ജന്‍സി വിഭാഗത്തില്‍ ട്രയേജ് സിസ്റ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ രോഗവിവരം കണക്കിലെടുത്ത് മൂന്ന് ദിശയിലേക്ക് മാറ്റുന്നതാണ് സംവിധാനം. ചുവപ്പ്, പച്ച, മഞ്ഞ നിറത്തില്‍ അത്യാഹിതവിഭാഗത്തെ തരംതിരിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗിയെ റെഡ്‌സോണിലേക്ക് മാറ്റും. ഇവിടെ നാല് കിടക്കയും വെൻ്റിലേറ്ററും ഓക്‌സിജന്‍ സൗകര്യവുമുണ്ട്. യെല്ലോ സോണില്‍ അഞ്ചും ഗ്രീന്‍ സോണില്‍ ആറും കിടക്കകളാണ് സജ്ജീകരിച്ചത്.
advertisement
പട്ടി, പൂച്ച എന്നിവയുടെ കടിയേറ്റ് വരുന്നവര്‍ക്ക് മുറിവ് കഴുകാന്‍ ആനിമല്‍ ബൈറ്റ് വാഷ് ഏരിയ എന്ന നിലയില്‍ പ്രത്യേക മുറിയുണ്ട്. പ്രൊസീജ്യര്‍ റൂം, ഡോക്ടേഴ്‌സ് റൂം, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, സ്റ്റോര്‍ മുറി, ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. 2.85 കോടി രൂപയുടെ പ്രവര്‍ത്തിയാണ് ആശുപത്രിയില്‍ നടത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരിക്ക് അത്യാധുനിക ചികിത്സാ സൗകര്യം: ജനറൽ ആശുപത്രിയിലെ നവീകരിച്ച അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement