സുസ്ഥിര വികസനത്തിനായി എന്‍.എസ്.എസ്. യുവത

Last Updated:

തലശ്ശേരി ഗവണ്‍മെൻ്റ് ടൗണ്‍ ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് നടത്തി. 'സുസ്ഥിര വികസനത്തിനായി എന്‍.എസ്.എസ്. യുവത' സന്ദേശവുമായി സംസ്ഥാനത്തുടനീളം ക്യാമ്പ് തുടരുന്നു. 

+
എൻ

എൻ എസ് എസ് ക്യാമ്പിന് തലശ്ശേരിയിൽ തുടക്കമായി 

കേരള സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമിൻ്റെ 27 സെല്ലുകളിലായി നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് തുടരുന്നു. 'സുസ്ഥിര വികസനത്തിനായി എന്‍ എസ് എസ് യുവത' എന്ന ആശയത്തിലൂന്നി കേരളത്തില്‍ 3100 എന്‍ എസ് എസ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യമുക്തം, ലഹരി വിമുക്തി തുടങ്ങി വിവിധ പ്രചാരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രൊജക്റ്റുകള്‍ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ നടപ്പാക്കും. തലശ്ശേരി ഗവണ്‍മെൻ്റ് ടൗണ്‍ ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പ് മുബാറക്ക് എല്‍ പി സ്‌കൂളില്‍ വച്ച് നടന്നു.
വയോജന സന്ദര്‍ശനം, മൂല്യനിര്‍മ്മിത വസ്തുക്കളുടെ നിര്‍മ്മാണം, തദ്ദേശീയ തനത് പ്രവര്‍ത്തനം, സത്യമേവ ജയതേ, സുസ്ഥിര ജീവിതശൈലി തുടങ്ങിയ ബോധവത്കരണ പരിപാടികള്‍, സുകൃത കേരളം, സ്‌നേഹ സന്ദര്‍ശനം, കൂട്ടുകൂടി നാടു കാണുക, ഹരിത സമൃദ്ധി, മൂല്യനിര്‍മാണം സൃഷ്ടിപരതയിലൂടെ, പുസ്തക പയറ്റ്, നേതൃത്വപാടവം, ഡിജിറ്റല്‍ ലിറ്ററസി തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പിലൂടെ നടപ്പാക്കുക. മുബാറക് എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പില്‍ നിരവധി എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളാണ് ഭാഗമായത്. രാജീവന്‍ എന്‍, ടി കെ അനില്‍കുമാര്‍, ഷിജി കെ, രജ്ഞിത്കുമാര്‍, പ്രശാന്ത്, വിജി എന്നിലര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
advertisement
പുതിയ തലമുറ നന്നായി വളരണമെന്ന ആഗ്രഹം അധ്യാപകര്‍ പങ്കുവെച്ചു. ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ച് എന്‍ എസ് എസ് അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് കേക്ക് മുറിച്ച് പരസ്പരം കൈമാറി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സുസ്ഥിര വികസനത്തിനായി എന്‍.എസ്.എസ്. യുവത
Next Article
advertisement
അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
  • അബുദാബി കിരീടാവകാശിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി, സാമ്പത്തിക-വികസന പങ്കാളിത്തം ചർച്ച ചെയ്തു.

  • കേരള-യുഎഇ സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും നിക്ഷേപ പദ്ധതികൾക്ക് വഴി തുറക്കുന്നതും ചർച്ചയായി.

  • കൂടിക്കാഴ്ചയിൽ സജി ചെറിയാൻ, എം എ യൂസഫലി, ദീപക് മിത്തൽ, എ ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.

View All
advertisement