ഹരിതഭാവിക്കായി എൻ്റെ വര: വേറിട്ടതായി കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ചിത്രരചനാ മത്സരം

Last Updated:

ഹരിത തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് ചിത്ര രചന മത്സരം നടത്തി. ഹരിതഭാവിക്കായി എൻ്റെ വര ചിത്ര രചന മത്സരത്തില്‍ 29 പേര്‍ മത്സരിച്ചു.

News18
News18
ഹരിത തെരഞ്ഞെടുപ്പിൻ്റെ പ്രചരണാര്‍ഥം ജില്ലാ ശുചിത്വ മിഷനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചന മത്സരം നടത്തി. 'ഹരിതഭാവിക്കായി എൻ്റെ വര'എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ പയ്യന്നൂര്‍ കോളേജിലെ ബി.എസ്.സി. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി പി.എസ്. പാര്‍ത്ഥിവ് ഒന്നാം സ്ഥാനം നേടി. തോട്ടട എസ്.എന്‍. കോളജ് ബി.എസ്.സി. ബോട്ടണി വിഭാഗം വിദ്യാര്‍ഥിനി കെ ശ്രീദേവിക്കാണ് രണ്ടാംസ്ഥാനം. പയ്യന്നൂര്‍ കോളേജിലെ നന്ദിത രാജീവ്, മൊറാഴ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പി നന്ദന എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗം, മലിനീകരണം, ഹരിത പ്രോട്ടോക്കോള്‍ പരിപാലനം, പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ ശീലമാക്കുക എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് 'ഹരിതഭാവിക്കായി എൻ്റെ വര'എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പ്രൊഫ. കെ.കെ. സാജു ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍ നിന്നായി 29 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. യൂണിവേഴ്‌സിറ്റി താവക്കര ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍ അധ്യക്ഷനായി. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂള്‍ അധ്യാപകന്‍ ബാബുരാജ് വിധികര്‍ത്താവായി. ഡയറക്ടര്‍ ഓഫ് സ്റ്റുഡൻ്റ് സര്‍വീസസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.വി. സുജിത് പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഹരിതഭാവിക്കായി എൻ്റെ വര: വേറിട്ടതായി കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ചിത്രരചനാ മത്സരം
Next Article
advertisement
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു
  • പ്രധാനമന്ത്രി മോദി ഗോവയിൽ 77 അടി ഉയരമുള്ള ശ്രീരാമന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു.

  • പ്രധാനമന്ത്രി മോദി ചടങ്ങിൽ പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കും.

  • ഗോവയിലെ ശ്രീസംസ്ഥാൻ ഗോകർൺ പാർത്ഥഗലി ജീവോത്തം മഠത്തിന്റെ 550-ാം വാർഷികം ആഘോഷിക്കുന്നു.

View All
advertisement