കണ്ണൂരിൽ കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടയിൽ മുറിച്ചുമാറ്റി; പരാതിയുമായി രക്ഷിതാക്കൾ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
20 സെന്റിമീറ്ററോളം നീളമുള്ള മുടിയാണ് ഓഡിറ്റോറിയത്തിലെ തിരക്കിനിടയിൽ മുറിച്ചു മാറ്റിയത്.
കണ്ണൂർ: കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി തിരക്കിനിടയിൽ ആരോ മുറിച്ചു മാറ്റിയതായി പരാതി. കരിവെള്ളൂർ സ്വദേശിയും ബിരുദവിദ്യാർഥിയുമായ 20-കാരിക്കാണ് മുടി നഷ്ടപ്പെട്ടത്. ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. 20 സെന്റിമീറ്ററോളം നീളമുള്ള മുടിയാണ് മുറിച്ചു മാറ്റിയത്.
കല്യാണത്തിൽ പങ്കെടുത്ത് വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മുടി മുറിച്ചുമാറ്റിയതായി ശ്രദ്ധയിൽപ്പെട്ടത്. പെൺകുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തിൽ എത്തി അന്വേഷിച്ചപ്പോൾ, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടു.
രക്ഷിതാക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകി. മുടി മാഫിയയെക്കെുറിച്ച് പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സി.സി.ടി.വി. പ്രവർത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതർ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 03, 2023 8:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരിൽ കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടയിൽ മുറിച്ചുമാറ്റി; പരാതിയുമായി രക്ഷിതാക്കൾ