കോഴിക്കോട്: മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ ഒറ്റയ്ക്ക് കീഴടക്കി യുവാവ്. കോഴിക്കോട് ഉള്ളിയേരി പാലോറ സ്റ്റോപ്പിലെ നാറാംകുളങ്ങര ഭാഗത്തുവെച്ചാണ് മുഖത്ത് ചാടിക്കടിച്ച തെരുവുനായയെ യുവാവ് ഒറ്റക്ക് കീഴടക്കിയത്. പാലോറ സ്വദേശി സുരേഷ് ബാബുവാണ് നായയെ കീഴടക്കിയത്.
Also Read-തൃശൂരിൽ സംസാരശേഷിയില്ലാത്ത കുട്ടിയെ തെരുവുനായ ആക്രമിച്ചു
സുരേഷ് നായയെ കീഴടക്കിയതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൽ പുറത്തുവന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.