'ബഡ്‌സ് ഒളിമ്പ്യ 2025'ല്‍ കിരീടം ചൂടി രാമന്തളി പ്രതീക്ഷ ബഡ്സ് സ്‌കൂള്‍

Last Updated:

ബഡ്സ് കായിക താരങ്ങളെ വരവേറ്റ് കണ്ണൂര്‍ പോലീസ് മൈതാനം. ജില്ലയിലെ 34 ബഡ്‌സ് സ്‌കൂളുകളില്‍ നിന്നായി 300 വിദ്യാര്‍ത്ഥികള്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്തു. ബഡ്‌സ് ഒളിമ്പ്യയുടെ രണ്ടാമത്തെ പതിപ്പാണ് ബഡ്സ് ഒളിമ്പ്യ 2.0.

News18
News18
കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കായികോത്സവം ബഡ്‌സ് ഒളിമ്പ്യ 2025 ൻ്റെ ജില്ലാതല മത്സരങ്ങള്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ വച്ച് നടന്നു. ബഡ്സ് കായിക കിരീടം നിലനിര്‍ത്തി രാമന്തളി പ്രതീക്ഷ ബഡ്സ് സ്‌കൂള്‍ ചാമ്പ്യന്മാരായി. പൊള്ളുന്ന വേനല്‍ ചൂടിലും തളരാത്ത പോരാട്ട വീര്യവുമായ് ബഡ്സ് കായിക താരങ്ങള്‍ ട്രാക്ക് കീഴടക്കിയപ്പോള്‍ കുടുംബശ്രീ കണ്ണൂരിന് അഭിമാന നിമിഷമായി.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനും കായിക പരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്സ് ഒളിമ്പിയ സംഘടിപ്പിച്ചത്. 50 മീറ്റര്‍ ഓട്ടം, 100 മീറ്റര്‍ ഓട്ടം, സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പ്, ഷോട്ട് പുട്ട്, നടത്തം 100 മീറ്റര്‍, ബാസ്‌കറ്റ് ബോള്‍ ത്രോ, വീല്‍ ചെയര്‍ റേസ്, റിലെ എന്നിങ്ങനെ 35 ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു.
47 പോയിൻ്റുകള്‍ നേടി രാമന്തളി പ്രതീക്ഷ ബഡ്സ് സ്‌കൂള്‍ കിരീടമുയര്‍ത്തിയപ്പോള്‍ കണ്ണപുരം ബഡ്സ് സ്‌കൂള്‍ രണ്ടും തളിപ്പറമ്പ് ബഡ്സ് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്തമാക്കി. രണ്ട് മാസത്തെ പരിശീലനങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ ബഡ്സ് ഒളിമ്പ്യക്ക് എത്തിയത്. ജില്ലയിലെ 34 ബഡ്‌സ് സ്‌കൂളുകളില്‍ നിന്നായി 300 വിദ്യാര്‍ത്ഥികളാണ് കായിക മത്സരങ്ങളില്‍ പങ്കെടുത്തത്.
advertisement
വൈകുന്നേരം ആറ് മണിക്ക് നടന്ന സമാപന സമ്മേളനം കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നിധിന്‍ രാജ് ഐ പി എസ് ഉത്ഘാടനം ചെയ്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റൻ്റ് കോര്‍ഡിനേറ്റര്‍ കെ വിജിത്ത്, കെ രാഹുല്‍, പി ഒ ദീപ, ജില്ലാ പ്രോഗ്രാം മാനേജര്‍ പി വിനേഷ്, ജിബിന്‍ സ്‌കറിയ, സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രദീപന്‍, പ്രസിഡൻ്റ് പി എം അഖില്‍, ജോയിൻ്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിജയികള്‍ ജില്ലയെ പ്രതിനിധീകരിച്ച് ജനുവരിയില്‍ തലശ്ശേരിയില്‍ വച്ച് നടക്കുന്ന സംസ്ഥാന ബഡ്സ് ഒളിമ്പിയയില്‍ പങ്കെടുക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'ബഡ്‌സ് ഒളിമ്പ്യ 2025'ല്‍ കിരീടം ചൂടി രാമന്തളി പ്രതീക്ഷ ബഡ്സ് സ്‌കൂള്‍
Next Article
advertisement
'രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവർ'; ഷാഫിക്കെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടൻ
'രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവർ'; ഷാഫിക്കെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടൻ
  • രാഹുലിന്റെ പതനത്തിന് ഉത്തരവാദികൾക്ക് വിമർശനം.

  • അനന്തരഫലങ്ങൾ പരിഗണിക്കാതെ പ്രോത്സാഹനം നൽകിയവർ പ്രശ്നത്തിന് കാരണമായെന്ന് കുഴല്‍നാടൻ.

  • രാഷ്ട്രീയ പ്രവർത്തനം സെലിബ്രിറ്റികൾക്ക് ഏൽപ്പിച്ചപ്പോൾ വാണിജ്യചിന്തയിലേക്ക് വഴുതിയെന്ന് വിമർശനം.

View All
advertisement