നിരനിരയായി 40 കുട്ടിച്ചാത്തന്‍ തെയ്യ കോലം, അപൂര്‍വങ്ങളില്‍ അപൂര്‍വം ഈ ക്ഷേത്രം
Last Updated:
41 കുട്ടിച്ചാത്തന്മാർ ഒന്നിച്ചു കെട്ടിയാടുന്ന ക്ഷേത്രാങ്കണം. ഒരു ദേശമൊന്നാകെ ഒന്നിക്കുന്ന ഭൂമികയാണ് മാഹിയിലെ ഈ ക്ഷേത്രം. കുട്ടിച്ചാത്തന്മാർക്കൊപ്പം മറ്റു ദൈവ കോലങ്ങളും.
വടക്കേ മലബാറിൽ ഇന്ന് തെയ്യക്കാലമാണ്. വിളിച്ചാൽ വിളി കേൾക്കുന്ന ആധിയും വ്യാധിയും മാറ്റുന്ന സങ്കടപ്പെരുങ്കടലിൽ മുങ്ങുന്ന വിശ്വാസികൾക്ക് സാന്ത്വനവും കരുത്തുമേകുന്ന ദൈവ കോലങ്ങൾ. ഒരൊറ്റ തെയ്യത്തിന് നാൽപ്പത്തിയൊന്ന് കുട്ടിച്ചാത്തന്മാർ (ഭൂതങ്ങൾ) അഥവാ ശാസ്ത്തപ്പന്മാർ നൃത്തം ചെയ്യുന്ന കാവുണ്ടിവിടെ മാഹിയിൽ. കാവിനടുത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള മരച്ചില്ലയും മേൽക്കൂരയില്ലാത്ത സ്റ്റേജും ദിവ്യമായ അന്തരീക്ഷവും. വടക്കെ മലബാറിലെ തെയ്യ പറമ്പുകളിലെ ഉഗ്രമൂർത്തികളിലൊന്നായ ശാസ്തപ്പൻ തെയ്യം ഒരുമിച്ചു കെട്ടിയാടുന്ന മനോഹര കാഴ്ച മാഹി കോയ്യോടൻ കോറോത്തെ പ്രത്യേകതയാണ്.
ഉഗ്രരൂപിണിയായ ഉച്ചട്ടയും തീകനൽ കൊണ്ട് നൃത്തം ചെയ്യുന്ന വിഷ്ണുമൂർത്തിയെന്ന തീച്ചാമുണ്ടിയും. ഗുളികൻ, ഖണ്ടകർണൻ, കാരണവർ എന്നീ തെയ്യ കോലങ്ങളുെടെ ആർപ്പുവിളികളും പന്തം കൊളുത്തിയുള്ള ഉറഞ്ഞ ചുവടുകളും അപൂർവ്വ കാഴ്ച്ച കാണാനെത്തിയ ആയിരങ്ങളിൽ നവ്യാനുഭൂതിയേകും. വടക്കെ മലബാറിലെ തെയ്യ പറമ്പുകളിലെ തോറ്റുപോയ പോരാളികളുടെ പുനരാവിഷ്ക്കാരമാണ് ശാസ്തപ്പൻ തെയ്യങ്ങൾ. മുടി വെച്ചതിനു ശേഷം പീഠത്തിൽ ഇരുന്ന് ദൈവിക ശക്തി ആവാഹിച്ചതിനു ശേഷം ശാസ്തപ്പൻ എഴുന്നേറ്റ് കാവുകളെ വലം വയ്ക്കുന്നതും അസുരവാദ്യത്തിൻ്റെ ആരോഹണ-അവരോഹണ താളത്തിനൊത്ത് രൗദ്രമൂർത്തിയായി ഉറഞ്ഞു തുള്ളും. പിന്നാലെ ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിയും.
advertisement
അപൂർവ്വമായ ശാസ്തപ്പൻമാരുടെ ഒന്നിച്ചുള്ള തെയ്യാട്ടവും മറ്റ് ദൈവ കോലങ്ങളുടെ അനുഗ്രഹത്തിനായും രണ്ടു ദിവസങ്ങളിലായി ഒരു ലക്ഷത്തിലേറെ പേരാണ് കാവിലെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
February 05, 2025 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
നിരനിരയായി 40 കുട്ടിച്ചാത്തന്‍ തെയ്യ കോലം, അപൂര്‍വങ്ങളില്‍ അപൂര്‍വം ഈ ക്ഷേത്രം