കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ‘റെൻ്റ് എ ഇ-സ്കൂട്ടർ’ സൗകര്യം
Last Updated:
പഴയങ്ങാടി, മാഹി, തലശ്ശേരി എന്നീ 17 സ്റ്റേഷനുകളിലാണ് റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകക്ക് നല്‍കുന്നത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയാല്‍ എങ്ങനെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കറങ്ങാം എന്ന ചോദ്യത്തിന് ഉത്തരമായി. ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്‍കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. പയ്യാമ്പലം ബീച്ചും കോട്ടയും കണ്ട് അറക്കല്‍ മ്യൂസിയം വഴി കറങ്ങി തിരിച്ചു വരാം. അതിനുള്ള സൗകര്യം കണ്ണൂര്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഒരുക്കുകയാണ് റെയില്‍വേ. പഴയങ്ങാടി, മാഹി, തലശ്ശേരി എന്നീ 17 സ്റ്റേഷനുകളിലാണ് റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകക്ക് നല്‍കുന്നത്.
വിനോദ സഞ്ചാരം ഉള്‍പ്പെടെയുള്ള ചെറുദൂര യാത്രാ ആവശ്യങ്ങള്‍ക്ക് ഇ-വാഹനം ഉപയോഗിക്കാം. മണിക്കൂര്‍, ദിവസ വാടകയ്ക്ക് ഇ-സ്‌കൂട്ടര്‍ നല്‍കും. ആധാര്‍, ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചാണ് സ്‌കൂട്ടര്‍ വാടകക്ക് നല്‍കുക. ജിപിഎസ് സംവിധാനം ഉണ്ടാകും. ഹെല്‍മെറ്റും നല്‍കും. റെയില്‍വേ നല്‍കുന്ന സ്ഥലത്ത് സ്വകാര്യ കരാറുകാരാണ് സംരംഭം ഒരുക്കുന്നത്.
എറണാകുളം, തിരുവനന്തപുരം തുടങ്ങിയ വലിയ സ്റ്റേഷനുകളില്‍ നിലവിലുള്ള 'റെൻ്റ് എ ബൈക്ക്' സൗകര്യമാണ് കണ്ണൂരിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി പ്ലാറ്റ്ഫോമുകളിലും മാറ്റങ്ങള്‍ വരുത്തുകയാണ്. ഇതിൻ്റെ ഭാഗമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എടിഎം മെഷീനുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍ എന്നിവയും ആരംഭിച്ചു കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 19, 2025 4:46 PM IST