വായിക്കപ്പെട്ട ചരിത്ര രേഖകളല്ല, വായിക്കപെടാനുള്ള ചരിത്രം, തലശ്ശേരി റവന്യൂ റഫറന്‍സ് ലൈബ്രറി തേടിയെത്തുന്ന ചരിത്രാന്വേഷികള്‍
Last Updated:
നൂറ്റാണ്ടിൻ്റെ ചരിത്ര ഗ്രന്ഥ ശേഖരവുമായി തലശ്ശേരി റവന്യൂ റഫറന്‍സ് ലൈബ്രറി. 2852 പുസ്തകങ്ങള്‍, 237 കയ്യെഴുത്തു പതിപ്പുകള്‍,എന്നിങ്ങനെ ഒരു കാലഘട്ടം തന്നെ ഈ ലൈബ്രറിയിലെ അലമാരകളില്‍ നിറഞ്ഞിരിക്കുന്നു.
ചരിത്ര മണ്ണില്‍ ചരിത്രം അന്വേഷിക്കാനെത്തുന്ന ആളുകളെ കാത്ത് ഇവിടെ അറിവിൻ്റെ ഭണ്ഡാരമുണ്ട്. ഇംഗ്ലീഷുകാരും ടിപ്പു സുല്‍ത്താനും പഴശ്ശി രാജയും നിറഞ്ഞിരിക്കുന്ന അലമാരകള്‍. തലശ്ശേരി സബ്കലക്ടര്‍ ഓഫീസിന് സമീപം വിജ്ഞാനത്തിൻ്റെ ഒരു ലോകമാണ് ഈ റവന്യൂ റഫറന്‍സ് ലൈബ്രറി. ബ്രിട്ടീഷുകാരുടെ സാമ്രാജ്യ നഗരത്തിലെ തിരുശേഷിപ്പില്‍, ബ്രിട്ടീഷ് ഭരണകാലത്തെ ഗസറ്റും ഗസറ്റിയറുകളുമുള്‍പ്പെടെയുണ്ട്.

1730 ല്‍ തുടങ്ങിയ ചരിത്ര രേഖകള്‍. ഡച്ചുകാരുടെ അധിനിവേശം, ശ്രമത്തെ അതിജീവിക്കാന്‍ ബ്രിട്ടീഷുകാരില്‍ നിന്നും യുദ്ധ സാമഗ്രികളും പണവും കൈപറ്റി കോലത്തിരിയുടെ പ്രതിപുരുഷനായ ഉദയവര്‍മ്മന്‍ തലശ്ശേയിലെ ധര്‍മ്മടം കൈവശപ്പെടുത്താന്‍ അനുമതി നല്‍കിയതിൻ്റെ രേഖകള്‍. ചരിത്രപ്രസിദ്ധമായ ടിപ്പു സുല്‍ത്താൻ്റെയും ബ്രിട്ടീഷുകാരുടെയും ശ്രീരംഗപട്ടണം ഉടമ്പടി, എന്നിവ ഇവിടെ ഭദ്രമായി ഇരിപ്പുണ്ട്. 2852 പുസ്തകങ്ങള്‍, 237 കയ്യെഴുത്തു പതിപ്പുകളാണ് തലശ്ശേരി റവന്യൂ റഫറന്‍സ് ലൈബ്രറിയിലുള്ളത്. കേരളവര്‍മ്മ പഴശ്ശിരാജയുടെ പടയേയും പോരാട്ടത്തേയും സുവര്‍ണ്ണലിബികളില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. 1881 മുതലുള്ള സെന്‍സസ് റിപ്പോര്‍ട്ടുകള്‍, ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണകാലത്തെ അഡ്മിനിസ്ട്രേറ്റീവ് മാനുവല്‍, 1885ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്, രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈനിക സേവനം നടത്തിയ സേനാംഗങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ എന്നിവ റവന്യൂ റഫറന്‍സ് ലൈബ്രറിയില്‍ ഭദ്രം.
advertisement

കാലത്തിൻ്റെ വീധിയിലെ ഓരോ ഓര്‍മ്മകളും സ്മരിപ്പിച്ച ഇത്തരം രേഖകള്‍ തേടി നിരവധി പേരാണ് തലശ്ശേരിയിലെ റവന്യു ലൈബ്രറിയിലെത്തുന്നത്. അലമാരകളില്‍ നിറച്ചിരിക്കുന്ന പുസ്തക താളുകളില്‍ ചരിത്രാന്വേഷികള്‍ തിരയുകയാണ് മലബാറിലെ ഒരു കാലത്തെ ജീവിതങ്ങളെക്കുറിച്ച്....
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
February 18, 2025 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വായിക്കപ്പെട്ട ചരിത്ര രേഖകളല്ല, വായിക്കപെടാനുള്ള ചരിത്രം, തലശ്ശേരി റവന്യൂ റഫറന്‍സ് ലൈബ്രറി തേടിയെത്തുന്ന ചരിത്രാന്വേഷികള്‍