കണ്ണൂർ: എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സ്വമേധയാ കേസെടുകളെടുക്കാന്‍ കണ്ണൂർ റൂറൽ പൊലീസ് മേധാവിയുടെ ഉത്തരവ്. പ്രതിദിനം അഞ്ച് മുതല്‍ 10 വരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് റൂറല്‍ പൊലീസ് മേധാവിയുടെ നിര്‍ദേശം.
നേരത്തെ പെറ്റി കേസുകളില്‍ പിഴ ഈടാക്കി ബില്‍ തുക നല്‍കിയാല്‍ മതി. പുതിയ ഉത്തരവോടെ ഇനിമുതല്‍ ഇത്തരം സംഭവങ്ങളില്‍ സ്വമേധയാ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അതിന്മേല്‍ പിന്നീട് പിഴ ഈടാക്കാം. ആഴ്ചയില്‍ ഒരു നാര്‍ക്കോട്ടിക് കേസെങ്കിലും ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
ഉത്തരവ് നടപ്പാക്കാന്നുണ്ടോയെന്നും നിരീക്ഷിക്കാനും സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ ഇതുസംബന്ധിച്ച് ആഴ്ചതോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kannur, Kerala police