കാൻവാസിൽ വിരിയുന്ന യുവത്വം, വര്‍ണ്ണങ്ങളാല്‍ വിസ്മയം തീര്‍ത്ത് അറുപത് പിന്നിട്ട അധ്യാപകര്‍

Last Updated:

മ്യൂറല്‍ പെയിൻ്റിംഗിലൂടെ ജീവിതം മാറ്റി മറിച്ച് അറുപത് പിന്നിട്ട കലാകാരികള്‍. വാര്‍ദ്ധക്യത്തിലെ മുരടിപ്പില്ലാതെ വര്‍ണ്ണങ്ങളുടെ മായാ ലോകത്താണ് ഇവര്‍. 2 ല്‍ തുടങ്ങി 15 പേരില്‍ എത്തിയിരിക്കുകയാണ് നവരസ കലാകേന്ദ്രം.

അധ്യാപകർ വരച്ച മ്യൂച്ചൽ പെയിന്റിംഗ്
അധ്യാപകർ വരച്ച മ്യൂച്ചൽ പെയിന്റിംഗ്
വിരമിക്കലിന് ശേഷം ഇനി എന്തെന്ന ചോദ്യത്തിന് ഉത്തരമാണ് നവരസ. വാര്‍ദ്ധക്യത്തിലെ മുരടിപ്പില്ലാതെ ജീവിതം വര്‍ണ്ണങ്ങളാല്‍ വിസ്മയമാക്കുകയാണ് ഇവിടെ ഒരു കൂട്ടം കലാകാരികള്‍. 60 പിന്നിട്ട് വിരമിക്കലിന് ശേഷം യാദൃശ്ചികമായി പ്രീത ടീച്ചറില്‍ നിന്നാണ് മ്യൂറല്‍ പെയിൻ്റിംഗ് എന്ന ആശയം ഉടലെടുത്തത്. അതുവഴി തളാപ്പിലെ നവരസയും. മ്യൂറല്‍ പെയിൻ്റിംഗ് പഠിച്ചെടുത്ത് കാന്‍വാസിലും മനസിലും നിറങ്ങള്‍ വിതറുകയാണ് ഇവിടെയെത്തുന്നവര്‍.
വിരമിച്ച അധ്യാപികമാരും ഉദ്യോഗസ്ഥരും തുടങ്ങി ഒരു കൂട്ടം പേര്‍ ചുവര്‍ ചിത്ര പരിശീലനം നടത്തി മികവ് തെളിയിക്കുകയാണിവിടെ. കണ്ണൂര്‍ സ്വദേശിനി ദിവ്യയാണ് നവരസയുടെ മ്യൂറല്‍ പെയിൻ്റിംഗ് അധ്യാപിക. രണ്ട് പേരില്‍ നിന്ന് തുടങ്ങി ഇന്ന് 15 പേരാണ് ഇവിടെ പഠനം നടത്തുന്നത്. അറുപതുകളിലെത്തിയ എല്ലാ പഠിതാക്കളും മ്യൂറല്‍ ചിത്രം പഠിക്കുന്നതിലൂടെ യുവത്വത്തിലേക്ക് തിരിച്ചു പോവുകയാണ്.
Mural Painting, Kannur, Art Institution
advertisement
ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നെല്ലാതെ അത് എത്തരത്തിലാണ് വരയുന്നതെന്നോ, പെയിൻ്റിംഗ് രീതികളോ ഉപകരണങ്ങളെന്തെന്നോ പോലും അറിയാതെ ഇരുന്ന നീണ്ട കാലങ്ങള്‍. ഇന്ന് ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും അത് വരച്ച കലാകാരൻ്റെ മാനസികാവസ്ഥയേ പോലും ചിന്തിക്കുന്ന രീതിയിലേക്ക് മാറിയതായി ഇവിടുള്ള ഓരോരുത്തരും പറയുന്നു. പ്രസന്ന ഗംഗാധരന് മ്യൂറല്‍ പെയിൻ്റിംഗ് എന്നാല്‍ ഇന്ന് ജീവനാണ്. ന്യൂയോര്‍ക്കില്‍ നിന്നും നാട്ടിലെത്തിയ പ്രസന്ന ഇപ്പോള്‍ പെയിൻ്റിംഗും എക്‌സിബിഷനും എന്നിങ്ങനെ തിരക്കിട്ട ജീവിതം ആസ്വദിക്കുകയാണ്.
യാദൃശ്ചികമായി കണ്ട മ്യൂറല്‍ ചിത്രത്തിൻ്റെ പുറകേ പോയാണ് ഹയര്‍ സെക്കണ്ടറി അധ്യാപികയായി വിരമിച്ച ഡോക്ടര്‍ ലളിതാ സന്തോഷ് ഈ കലയിലേക്ക് തിരിഞ്ഞത്. ഇത്തരത്തില്‍ നവരസയിലെ ഓരോ ആളുകളും വരയുടെ ലോകത്തില്‍ സന്തോഷത്തിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കാൻവാസിൽ വിരിയുന്ന യുവത്വം, വര്‍ണ്ണങ്ങളാല്‍ വിസ്മയം തീര്‍ത്ത് അറുപത് പിന്നിട്ട അധ്യാപകര്‍
Next Article
advertisement
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
  • എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ 2,54,42,352 പേര്‍ ഉള്‍പ്പെട്ടതും 24 ലക്ഷം പേര്‍ ഒഴിവായതുമാണ്.

  • പട്ടികയില്‍ നിന്ന് ഒഴിവായവര്‍ ജനുവരി 22 വരെ ഫോം 6 സമര്‍പ്പിച്ച് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.

  • വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ceo.kerala.gov.in, voters.eci.gov.in, ecinet ആപ്പ് എന്നിവ ഉപയോഗിക്കാം.

View All
advertisement