തെരുവുനായ ആക്രമണം; കണ്ണൂരിൽ നായകളുടെ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി അനുവദിച്ചു

Last Updated:

ജനങ്ങൾക്ക് എബിസി കേന്ദ്രങ്ങളോട് എതിർപ്പ് പാടില്ലെന്നും ഈ കേന്ദ്രങ്ങൾ കൊണ്ട് പ്രദേശവാസികൾക്ക് ഒരു പ്രയാസവും ഉണ്ടാകില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണൂർ: ജില്ലയിൽ തെരുവുനായ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ ജില്ലാ ആസൂത്രണ സമിതി തീരുമാനിച്ചു. തലശ്ശേരി കോപ്പാലം, കുത്തുപറമ്പ് ബ്ലോക്ക് പരിധി, പരിയാരം, ശ്രീകണ്ഠാപുരം നഗരസഭാ പരിധി, എരമം കുറ്റൂർ, കുറുമാത്തൂർ, അഴീക്കോട് പള്ളിക്കുന്നുമ്പ്രം എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. ഈ സ്ഥലങ്ങൾ അനുയോജ്യമാണോ എന്ന് പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. ജനങ്ങൾക്ക് എബിസി കേന്ദ്രങ്ങളോട് എതിർപ്പ് പാടില്ല. ഈ കേന്ദ്രങ്ങൾ കൊണ്ട് പ്രദേശവാസികൾക്ക് ഒരു പ്രയാസവും ഉണ്ടാകില്ലെന്നും മാലിന്യം പൊതു ഇടങ്ങളിൽ തള്ളിയാൽ കർശന നടപടിയെടുക്കാനും നിർദ്ദേശം നൽകിയതായി പി പി ദിവ്യ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയാണ്. പത്തനംതിട്ട കുളനടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തുമ്പമൺ, ഉളനാട് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം. എന്നാൽ ത്യശൂരിൽ തെരുവുനായുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് വിദ്യാർഥിയുടെ പല്ലുകൾ കൊഴിഞ്ഞു.
ചിയ്യാരത്തെ ജെറി യാസിന്റെ മകൻ 16 കാരനായ എൻ ഫിനോവിനാണ് പരിക്കേറ്റത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരുന്നതുനിടയിലാണ് അപകടം. അക്രമിക്കുന്നതിനടയിൽ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ സൈക്കിള്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ കൊഴിഞ്ഞു, മുഖത്ത് പരിക്കേറ്റിട്ടുമുണ്ട്.
advertisement
അതേസമയം കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്തുവയസുകാരൻ നിഹാലിന്‍റെ മൃതദേഹം കബറടക്കി. മണപ്പുറം ജുമാ മസ്ജിദിലാണ് ഉച്ചയ്ക്കുശേഷം രണ്ടരയോടെ ഖബറടക്കം നടന്നത്. കണ്ണൂർ മുഴപ്പിലങ്ങാടില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നിഹാലിനെ കാണാതായത്. രാത്രി എട്ട് മണിയോടെ കുട്ടിയെ ദേഹമാസകലം മുറിവുകളോടെ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. വീടിന് സമീപത്തെ പറമ്പിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തെരുവുനായ ആക്രമണം; കണ്ണൂരിൽ നായകളുടെ വന്ധ്യംകരണത്തിന് 7 കേന്ദ്രങ്ങൾ കൂടി അനുവദിച്ചു
Next Article
advertisement
വിഴിഞ്ഞത്ത് കോൺഗ്രസിന് ജയം; എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് വൻ കുതിപ്പ്; കോർപറേഷനിൽ യുഡിഎഫ് 20 സീറ്റിൽ
വിഴിഞ്ഞത്ത് കോൺഗ്രസിന് ജയം; എൽഡിഎഫിന് തിരിച്ചടി; ബിജെപിക്ക് വൻ കുതിപ്പ്; കോർപറേഷനിൽ യുഡിഎഫ് 20 സീറ്റിൽ
  • വിഴിഞ്ഞം വാർഡിൽ യുഡിഎഫ് 83 വോട്ടിന് വിജയിച്ച് എൽഡിഎഫിൽ നിന്ന് സീറ്റ് തിരിച്ചുപിടിച്ചു.

  • ബിജെപിക്ക് കഴിഞ്ഞ തവണ 316 വോട്ടായിരുന്നു, ഈ തവണ 2437 വോട്ട് നേടി വൻ മുന്നേറ്റം കാഴ്ചവച്ചു.

  • മലപ്പുറം പായിംപാടം വാർഡിൽ ലീഗ് സ്ഥാനാർത്ഥി, പാമ്പാക്കുട ഓണക്കൂർ വാർഡിൽ സിപിഎം വിജയിച്ചു.

View All
advertisement