ചെമ്മീന്‍ കൃഷി വിളവെടുപ്പില്‍ നേട്ടം കൊയ്ത് എരഞ്ഞോളിയില്‍ ഗവണ്‍മെൻ്റ് ഫിഷ് ഫാം

Last Updated:

എരഞ്ഞോളിയിലെ ചെമ്മീന്‍ കൃഷി വിളവെടുപ്പിന് ആരംഭമായി. നിയമസഭാ സ്പീക്കര്‍ അഡ്വക്കേറ്റ് എ എന്‍ ഷംസീര്‍ ആദ്യ വിളവെടുപ്പ് നടത്തി.

ചെമ്മീന്‍ കൃഷി വിളവെടുപ്പിന് നേതൃത്വം നൽകി നിയമ സഭ സ്പീക്കർ 
ചെമ്മീന്‍ കൃഷി വിളവെടുപ്പിന് നേതൃത്വം നൽകി നിയമ സഭ സ്പീക്കർ 
തലശ്ശേരി എരഞ്ഞോളി പഞ്ചായത്തിലെ ഏജന്‍സി ഫോര്‍ ഡെവലപ്‌മെൻ്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള, അഡാക്കിൻ്റെ 9.07 ഹെക്ടര്‍ ജലവിസ്തൃതിയുള്ള ഫിഷ് ഫാമിലെ വനാമി ചെമ്മീന്‍ കൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നു. 2024 ഡിസംബറിലാണ് 1.4 ഹെക്ടര്‍ വിസ്തൃതിയുള്ള 'ഡി' കുളത്തില്‍ മൂന്ന് ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ചെമ്മീന്‍ കൃഷി ആരംഭിച്ചത്. ഫാമിലെ 6 കുളങ്ങളിലായി പൂ മീന്‍, കരിമീന്‍, തിരുത, കാളാഞ്ചി തുടങ്ങിയവ ഉല്പാദിപ്പിച്ച് വരുന്നുണ്ടെങ്കിലും ഇപ്പോഴാണ് ശാസ്ത്രീയമായി മികച്ച രീതിയില്‍ ചെമ്മീന്‍ കൃഷി ആരംഭിച്ചത്. വനാമി ചെമ്മീന്‍ കൃഷിയുടെ ആദ്യ വിളവെടുപ്പും പുതുതായി പണിത മത്സ്യവിപണന കേന്ദ്രത്തിലെ ഉദ്ഘാടനവും നിയമസഭാ സ്പീക്കര്‍ അഡ്വക്കേറ്റ് എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു.
ചെമ്മീന്‍ ഉല്പാദനം ആന്ത്ര പോലുള്ള സംസ്ഥാനങ്ങള്‍ കൈയ്യടക്കുകയാണ്. കേരളത്തില്‍ അനന്ത സാധ്യതകളുള്ള സംരംഭമാണിത്. ലോകത്തെമ്പാടും കയറ്റുമതി നടക്കും. വടക്കുമ്പാട് കാളിയില്‍ ഇത്തരമൊരു ചെമ്മീന്‍ സംരംഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരെന്നും സ്പീക്കര്‍ പറഞ്ഞു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം പി ശ്രീഷ അധ്യക്ഷത വഹിച്ചു.
ഏഴ് ടണ്‍ ചെമ്മീന്‍ ഉല്‍പാദനമാണ് വനാമി ചെമ്മീന്‍ കൃഷിയില്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ ഫാമിലെ മറ്റ് രണ്ട് കുളങ്ങളിലും വനാമി ചെമ്മീന്‍ കൃഷി വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി അഡാക്ക് മുന്നോട്ടു പോവുകയാണ്. തദ്ദേശീയരായ ജനങ്ങള്‍ക്ക് വിഷ രഹിതവും ഗുണമേന്മയുള്ളതുമായ മത്സ്യം നേരിട്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മത്സ്യവിപണന കേന്ദ്രം ആരംഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ചെമ്മീന്‍ കൃഷി വിളവെടുപ്പില്‍ നേട്ടം കൊയ്ത് എരഞ്ഞോളിയില്‍ ഗവണ്‍മെൻ്റ് ഫിഷ് ഫാം
Next Article
advertisement
ശബരിമല സ്വര്‍ണക്കൊള്ള; ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി; ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കും
ശബരിമല സ്വര്‍ണക്കൊള്ള; ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി; ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കും
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി പ്രത്യേക സംഘത്തോട് നിര്‍ദേശിച്ചു.

  • ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

  • 2019ല്‍ വീഴ്ചകള്‍ അറിഞ്ഞിട്ടും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

View All
advertisement