കാത്തിരിപ്പിന് വിരാമം, കണ്ണൂര്‍ പോലീസ് സേനയിലേക്ക് പുതിയ അതിഥികൾ എത്തി
Last Updated:
കണ്ണൂരില്‍ പോലീസ് സേനയ്ക്ക് കൂട്ടായി പതിനാറ് വാഹനങ്ങളെത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. കാലപഴക്കം ചെന്ന വാഹനങ്ങള്‍ക്ക് പകരമായാണ് പുതിയ വാഹനങ്ങള്‍.
പൊലീസ് സേനക്കായി കണ്ണൂര്‍ സിറ്റി ജില്ലയില്‍ അനുവദിച്ച വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പതിനാറ് വാഹനങ്ങളാണ് പുതുതായി അനുവദിച്ചു കിട്ടിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ പി. നിധിന്‍രാജ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.
വിവിധ സ്റ്റേഷനുകളിലേക്കായി കണ്‍ട്രോള്‍ റൂമിലേക്ക് പതിനൊന്നും കതിരൂര്‍, എടക്കാട്, ധര്‍മ്മടം, കണ്ണവം, മട്ടന്നൂര്‍ എന്നീ സ്റ്റേഷനുകളിലേക്ക് ഒന്നു വീതം വാഹനങ്ങളുമാണ് അനുവദിച്ചത്. കാലപഴക്കംചെന്ന വാഹനങ്ങള്‍ക്ക് പകരമായാണ് പുതിയ വാഹനങ്ങള്‍ എത്തിച്ചത്. പോലീസ് സേനയിലുള്ള വാഹനങ്ങളിൽ പഴക്കം ചെന്ന വാഹനങ്ങൾ ഏറെയാണ്. ഇതിനിടയിൽ ലഭിച്ച 16 വാഹനങ്ങൾ സേനയ്ക്ക് ഏറെ ഉപകാരപ്പെടുന്നതാണ്.
സിറ്റി പൊലീസ് കമ്മീഷണര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അഡീഷണല്‍ എസ്.പി. സജേഷ് വാഴാളപ്പില്‍, ഡിവൈ.എസ്.പി. ടി.പി. സമേഷ്, എം.ടി.ഒ. സന്തോഷ് കുമാര്‍, അസോസിയേഷന്‍ ഭാരവാഹികളായ വി. സിനീഷ്, പി.വി. രാജേഷ്, ബിനു ജോണ്‍, എം. രാജി തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 10, 2025 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കാത്തിരിപ്പിന് വിരാമം, കണ്ണൂര്‍ പോലീസ് സേനയിലേക്ക് പുതിയ അതിഥികൾ എത്തി









