SIR: ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് തലശ്ശേരി സെൻ്റ് ജോസഫ്‌സ് എൻ.എസ്.എസ്. വിദ്യാർഥികൾ
Last Updated:
എന്യൂമറേഷന്‍ ഫോമിൻ്റെ പ്രാധാന്യമറിഞ്ഞ് വിദ്യാര്‍ഥികള്‍. വിവരശേഖരണത്തിന് ബി എല്‍ ഒമാരെ സഹായിക്കാൻ 20 അംഗ എന്‍ എസ് എസ് സംഘം.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌കരണം തകൃതിയായി തുടരുകയാണ്. എസ്.ഐ.ആര്‍. വിവരശേഖരണത്തിന് ബി എല്‍ ഒമാരെ സഹായിക്കുന്നതിനായി സെൻ്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. വിദ്യാര്‍ഥികളും സജ്ജമാണ്.
തലശ്ശേരി സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയുടെ നിര്‍ദേശ പ്രകാരമാണ് സ്‌കൂള്‍ എന്‍.എസ്.എസ്. വോളൻ്റിയര്‍മാര്‍ സേവന സന്നദ്ധരായി ബി.എല്‍.ഒമാരെ സഹായിക്കാനെത്തിയത്. സബ് കളക്ട്ടര്‍ ഓഫീസില്‍ എന്യൂമറേഷന്‍ ഫോമിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പൂരിപ്പിക്കേണ്ടതിനെപ്പറ്റിയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ. സൂര്യകുമാര്‍ വോളൻ്റിയര്‍മാര്‍ക്ക് ക്ലാസെടുത്തു.
തുടര്‍ന്ന് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി. ജിഷയുടെ നേതൃത്വത്തില്‍ 20 അംഗ സംഘം രണ്ട് ബാച്ചുകളിലായി തൃപ്പങ്ങോട്ടൂര്‍, കൊളവല്ലൂര്‍ വില്ലേജുകളിൽ രാവിലെ മുതല്‍ വൈകിട്ട് അഞ്ചുവരെ സേവനം നടത്തി. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ സാധിച്ചതിൻ്റെ സന്തോഷം പങ്കിട്ടാണ് എന്‍.എസ്.എസ്. വോളൻ്റിയര്‍മാര്‍ മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 27, 2025 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
SIR: ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് തലശ്ശേരി സെൻ്റ് ജോസഫ്‌സ് എൻ.എസ്.എസ്. വിദ്യാർഥികൾ


