അരങ്ങ് കലോത്സവം: വിജയകിരീടം ചൂടി തളിപ്പറമ്പ്
Last Updated:
സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിച്ച അരങ്ങ് കലോത്സവം കെങ്കേമമായി. തളിപ്പറമ്പ് സി ഡി എസിലെ കലാകാരികള്‍ വിജയ കിരീടം ചൂടി. 800 കലാകാരികളാണ് രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ പങ്കുചേര്‍ന്നത്.
കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങളുടെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി അരങ്ങ് കലോത്സവം സംഘടിപ്പിച്ചു. തളിപ്പറമ്പ് ക്ലസ്റ്റര്‍ തലത്തില്‍ നടന്ന കലോത്സവം ചലച്ചിത്ര സംവിധായകനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ ശരീഫ് ഈസ ഉദ്ഘാടനം നിര്‍വഹിച്ചു.
800ല്‍ പരം കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും 49 വ്യത്യസ്ത മത്സരങ്ങളില്‍ രണ്ട് ദിവസങ്ങളില്‍ ആയി മത്സരിച്ചു. 40 വയസ്സില്‍ താഴെ ഉള്ളവര്‍ ജൂനിയര്‍ കാറ്റഗറിയിലും 40 വയസിന് മുകളില്‍ ഉള്ളവര്‍ സീനിയര്‍ കാറ്റഗറിയിലും താഴെയുള്ളവര്‍ ജൂനിയര്‍ കാറ്റഗറിയിലും ആയാണ് മത്സരിക്കുന്നത്.

ചുഴലി ഹയര്‍ സെക്കൻ്ററി സ്‌കൂളില്‍ വച്ച് നടന്ന സര്‍ഗോത്സവത്തില്‍ തളിപ്പറമ്പ സി ഡി എസിലെ കലാകാരികള്‍ വിജയ കിരീടം ചൂടിയപ്പോള്‍ പയ്യാവൂര്‍ സി ഡി എസ് റണ്ണര്‍ അപ്പും മലപ്പട്ടം സി ഡി എസ് മൂന്നാം സ്ഥാനവും നേടി. ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട 16 സിഡിഎസ് കളിലെ കലാകാരികള്‍ 49 ഇനങ്ങളില്‍ നടത്തിയ കലാ മത്സരങ്ങളില്‍ പങ്കെടുത്തു. 800 കലാകാരികളാണ് രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ പങ്കുചേര്‍ന്നത്.
advertisement
കലോത്സവത്തില്‍ നിരവധി കലാ പ്രതിഭകള്‍ ആണ് രംഗ വേദിയില്‍ വിസ്മയം തീര്‍ത്തത്. സി ഡി എസ് തലത്തില്‍ പ്രാദേശിക അരങ്ങ് കലോത്സവത്തില്‍ നിന്നും തിരഞ്ഞെടുത്ത കലാകാരികള്‍ ആണ് ബ്ലോക്ക് തലത്തില്‍ മത്സരിക്കാനെത്തിയത്. വൈകുന്നേരം ആറു മണിക്ക് നടന്ന സമാപന സമ്മേളനം ശ്രീകണ്ഠാപുരം നഗരസഭ അധ്യക്ഷ ഡോക്ടര്‍ കെ വി ഫിലോമിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, മെമ്പര്‍മാര്‍ സി ഡി എസ് ചെയര്‍പേഴ്‌സന്മാര്‍ എന്നിവര്‍ പങ്കെടുത്തു ബ്ലോക്ക് തലത്തില്‍ നടക്കുന്ന അരങ്ങ് സര്‍ഗോത്സവങ്ങള്‍ക്ക് ശേഷം മെയ് 15,16 തീയതികളില്‍ തളിപ്പറമ്പ് വച്ച് അരങ്ങ് ജില്ലാ കലോത്സവത്തിന് തിരി തെളിയും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
May 07, 2025 5:31 PM IST