സർക്കാർ സ്ഥാപനങ്ങൾക്ക് റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്ത് തലശ്ശേരി നഗരസഭ

Last Updated:

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ, വേറിട്ട ശുചിത്വ പദ്ധതി ആരംഭിച്ച് തലശ്ശേരി നഗരസഭ. മാര്‍ച്ച് 30ന് സമ്പൂര്‍ണ മാലിന്യമുക്തം നവകേരളം പ്രഖ്യാപനം മുന്നിൽ കണ്ടാണ് നഗരസഭയുടെ പ്രവർത്തനം. 

റിംഗ് കമ്പോസ്റ്റുകൾ വിതരണം  ചെയ്ത് തലശ്ശേരി നഗരസഭ
റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്ത് തലശ്ശേരി നഗരസഭ
തലശ്ശേരി നഗരസഭ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ വാർഷിക പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കായി റിങ് കംപോസ്റ്റുകൾ വിതരണം ചെയ്തു. റവന്യൂ ഡിവിഷനൽ ഓഫീസിനു റിംഗ് കമ്പോസ്റ്റ് കൈമാറിക്കൊണ്ട് നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ടി കെ സാഹിറ അധ്യക്ഷം വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ, നഗരസഭ ക്ലീൻ സിറ്റി മാനേജർ ബിന്ദുമോൾ എൻ എന്നിവർ സംസാരിച്ചു.
ആർ ഡി ഒ ഓഫീസ് സീനിയർ സൂപ്രണ്ട് നിസാർ സ്വാഗതവും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ ടി ആർ നന്ദിയും പറഞ്ഞു. കൗൺസിലർമാർ നഗരസഭ ജീവനക്കാർ, റവന്യൂ ഡിവിഷനൽ ഓഫീസ് ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് സമ്പൂര്‍ണ മാലിന്യമുക്ത നവകേരള പ്രഖ്യാപനം മുന്നിൽ കണ്ടാണ് നഗരസഭയുടെ പ്രവർത്തനം. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാണ് ക്യാമ്പയിൻ ആരംഭിച്ചത്.
ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രവർത്തന രൂപരേഖ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ പ്രവർത്തനം.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സർക്കാർ സ്ഥാപനങ്ങൾക്ക് റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്ത് തലശ്ശേരി നഗരസഭ
Next Article
advertisement
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
  • ഇന്ത്യയിലെ മികച്ച ഡിസൈൻ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ യൂസീഡ്, സീഡ് പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

  • 2026 ജനുവരി 18-ന് യൂസീഡ്, സീഡ് പരീക്ഷകൾ നടക്കും; കേരളത്തിൽ 27 പരീക്ഷാ കേന്ദ്രങ്ങൾ.

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31; പിഴ കൂടാതെ അപേക്ഷിക്കാം.

View All
advertisement