തിരുവപ്പന മഹോത്സവത്തിൻ്റെ ആചാരപ്പെരുമയിൽ മുത്തപ്പൻ മടപ്പുര; ഡിസംബർ 6-ന് കലശാട്ടത്തോടെ ഉത്സവം സമാപിക്കും

Last Updated:

പറശ്ശിനി മടപ്പുര മുത്തപ്പന്‍ സന്നിധിയില്‍ ഉത്സവനാളുകള്‍. അഞ്ച് ദിവസത്തെ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ഡിസംബര്‍ 6 ന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും.

News18
News18
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. രാവിലെ 9.47 നും 10.10 നും മദ്ധ്യേ പി എം സതീശന്‍ മടയൻ്റെ സാന്നിദ്ധ്യത്തില്‍ മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറ്റി. ഉച്ചയ്ക്ക് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങള്‍ ശ്രീകോവിലില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് വൈകുന്നേരം 3 മണി മുതല്‍ മലയിറക്കലിനും ആരംഭമായി. തുടര്‍ന്ന് മലയിറക്കല്‍ കര്‍മ്മവും 3.30 മുതല്‍ തയ്യില്‍ തറവാട്ടുകാരുടെ പൂര്‍വ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തില്‍ പ്രവേശിച്ചു.
മുത്തപ്പന മഹോത്സവത്തില്‍ തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വര്‍ണപ്പകിട്ടാര്‍ന്ന കാഴ്ചവരവുകള്‍ മുത്തപ്പസന്നിധിയില്‍ പ്രവേശിച്ചു. സന്ധ്യക്ക് മുത്തപ്പൻ്റെ വെള്ളാട്ടവും, തുടര്‍ന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മല്‍ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെട്ടു. ശേഷം പഞ്ചവാദ്യ സംഘത്തോടൊപ്പം കലശം എഴുന്നള്ളിച്ചു മടപ്പുരയില്‍ പ്രവേശിച്ചു.
ഡിസംബര്‍ 3 ന് പുലര്‍ച്ചെ പുത്തരി തിരുവപ്പന ഉത്സവത്തിൻ്റെ ഭാഗമായുള്ള ആദ്യ തിരുവപ്പന 5.30-ന് തുടങ്ങി. 3, 4 തീയതികളിൽ സന്ധ്യയ്ക്ക് വെള്ളാട്ടവും 4, 5 തീയതികളില്‍ രാവിലെ തിരുവപ്പനയും ഉണ്ടായിരിക്കും. ഡിസംബര്‍ 5 ന് വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ മാത്രമായിരിക്കും വെള്ളാട്ടം. ഡിസംബര്‍ 6 ന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും.
advertisement
ഉത്സവത്തോടനുബന്ധിച്ച് പറശ്ശിനി മടപ്പുര മുത്തപ്പന്‍ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉള്‍പ്പെടുത്തി ഡിസംബര്‍ 5 ന് കുചേലവൃത്തം, കിരാതം, ഡിസംബര്‍ 6ന് കല്യാണ സൌഗന്ധികം എന്നീ കഥകളിയും അരങ്ങേറും. അഞ്ച് നാളത്തെ ഉത്സവരാവിൻ്റെ ആഘോഷത്തിലാണ് മടപ്പുരയും ഭക്തരും.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തിരുവപ്പന മഹോത്സവത്തിൻ്റെ ആചാരപ്പെരുമയിൽ മുത്തപ്പൻ മടപ്പുര; ഡിസംബർ 6-ന് കലശാട്ടത്തോടെ ഉത്സവം സമാപിക്കും
Next Article
advertisement
രാഹുൽ‌ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, ശരീരത്തിൽ മുറിവുകള്‍; രണ്ടാമത്തെ കേസിലെ എഫ്ഐആര്‍
രാഹുൽ‌ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, ശരീരത്തിൽ മുറിവുകള്‍; രണ്ടാമത്തെ കേസിലെ എഫ്ഐആര്‍
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു.

  • 2023ൽ യുവതിയുമായി ബന്ധം സ്ഥാപിച്ച് ക്രൂരപീഡനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.

  • വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം.

View All
advertisement