കളിക്കുന്നതിനിടയിൽ വീടിന്റെ ഗേറ്റ് മറിഞ്ഞു വീണു; കണ്ണൂരിൽ മൂന്ന് വയസ്സുകാരൻ മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
അയൽവാസിയുടെ ഗേറ്റ് കുട്ടിയുടെ മേൽ മറിഞ്ഞു വീഴുകയായിരുന്നു.
കണ്ണൂർ: കളിക്കുന്നതിനിടയിൽ വീടിന്റെ ഗേറ്റ് മറിഞ്ഞ് വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാലിലാണ് അപകടം നടന്നത്. പെരിഞ്ചേരി സ്വദേശി കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദർ ആണ് മരിച്ചത്
കളിക്കുന്നതിനിടെ അയൽവാസിയുടെ ഗേറ്റ് കുട്ടിയുടെ മേൽ മറിഞ്ഞു വീഴുകയായിരുന്നു.
മൂന്നു മാസം മുമ്പ് വെള്ളച്ചാട്ടത്തിൽ യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
കോട്ടയം: മൂന്ന് മാസം മുമ്പ് പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ച പൊൻകുന്നം സ്വദേശി എബി സാജന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് മതാപിതാക്കൾ. പൊൻകുന്നം തുറവാതുക്കൽ എബി സാജ(22)നാണ് കുടുംബാംഗങ്ങൾക്കൊപ്പം പെരുന്തേനരുവിയിൽ വിനോദയാത്രയ്ക്ക് എത്തിയത്.
പൊൻകുന്നം തുറവാതുക്കൽ സാജന്റേയും ബിനി സാജന്റേയും മകനാണ് എബി സാജൻ. മകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ പത്തനംതിട്ട ഡിവൈ.എസ്.പി.ക്ക് പരാതി നൽകി.
advertisement
എഫ്.ഐ.ആറിൽ പറയുന്നതല്ല അപകടസമയവും കാരണവുമെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. എബിയുടെ സഹോദരിയും ഭർത്താവും അവരുടെ ബന്ധുക്കളും അടങ്ങുന്ന ആറംഗ സംഘമാണ് പെരുന്തേനരുവിയിലെത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
സെൽഫിയെടുക്കുന്നതിനായി എബി ഒറ്റയ്ക്ക് താഴേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് കൂടെയുള്ളവർ പറയുന്നത്. അപകടത്തിനുശേഷം എബിയുടെ ഫോൺ ഈ സംഘത്തിലുള്ള ഒരു പെൺകുട്ടിയുടെ കൈയ്യിൽ വന്നതെങ്ങനെയെന്നത് ദുരൂഹതയുണ്ടാക്കുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
എബി അപകടത്തിൽപ്പെടുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ എടുത്തത് ആരാണെന്നാണ് പ്രധാന ചോദ്യം. മാത്രമല്ല, സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ കുറിച്ച് എഫ്ഐആറിൽ പരാമർശിക്കുന്നില്ല. ഇവരെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2021 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കളിക്കുന്നതിനിടയിൽ വീടിന്റെ ഗേറ്റ് മറിഞ്ഞു വീണു; കണ്ണൂരിൽ മൂന്ന് വയസ്സുകാരൻ മരിച്ചു