ഉണ്ണിയേശുവിൻ്റെ തിരുപിറന്നാള്‍ കെങ്കേമമാക്കി കേരളത്തിലെ പഴക്കമേറിയ പള്ളികളിലൊന്നായ ഹോളി റോസറി
Last Updated:
നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് മൂകസാക്ഷിയായ തലശേരി ഹോളി റോസറി ദേവാലയം ആഘോഷത്തിൻ്റെ പാരമ്യത്തിലാണ്. നോമ്പു നോറ്റും പുല്‍ക്കൂട് ഒരുക്കിയും യേശുവിൻ്റെ തിരുപിറവി ദേവാലയം എതിരേറ്റു. ക്രിസ്മസ് കേക്ക് മുറിച്ചും പങ്കിട്ടും ഇടവക ജനങ്ങളും ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
പ്രത്യാശയുടെയും സമാധാനത്തിൻ്റെയും സന്ദേശം പകര്‍ന്ന് ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നതിൻ്റെ സന്തോഷം ആഘോഷിക്കുകയാണ് ലോകം. നോമ്പു നോറ്റും പുല്‍ക്കൂട് ഒരുക്കിയും സാന്താക്ലോസിൻ്റെ വരവു കാത്തിരുന്നും ഉണ്ണിയേശുവിൻ്റെ ജനനത്തെ ആഹ്ലാദത്തോടെയും പ്രാര്‍ഥനയോടെയുമാണ് ആരാധനാലയങ്ങള്‍ സ്വീകരിച്ചത്. തിരുപ്പിറവിയുടെ പ്രത്യേക ശുശ്രൂഷകള്‍, പാതിരാ കുര്‍ബാന, പ്രദക്ഷിണം എന്നിവ നടന്നു.
തലശ്ശേരിയില്‍ ഹോളിറോസറി ദേവാലയത്തിലും ഉണ്ണിയേശുവിൻ്റെ ജന്മനാള്‍ ആഘോഷമാക്കാൻ ഒരുങ്ങിയിരുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്നായ ഹോളി റോസറി ദേവാലയത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ഷങ്ങളായി നടത്തിവരാറുണ്ട്. പതിനാറാം നൂറ്റാണ്ടിൻ്റെ ആദ്യ വര്‍ഷങ്ങളില്‍ സ്ഥാപിതമായ പള്ളിയില്‍ ക്രിസ്തുവിൻ്റെ തിരുപിറന്നാള്‍ കെങ്കേമമായി. ടിപ്പുവിൻ്റെ പടയോട്ടത്തിനും പഴശ്ശിയുടെ യുദ്ധതന്ത്രങ്ങള്‍ക്കും നിരവധി ചരിത്ര സംഭവങ്ങള്‍ക്കും മൂകസാക്ഷിയായ ദേവാലയത്തിൻ്റെ അകത്തളങ്ങളിലെങ്ങും ആഘോഷത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും കാഴ്ചകള്‍ മാത്രമാണിപ്പോൾ.

advertisement
നക്ഷത്രവിളക്കുകളും പുല്‍കൂടുകളും ഒരുക്കികൊണ്ട് ആഘോഷമായ ക്രിസ്മസ് പാതിരാ കുര്‍ബാനയ്ക്ക് ഇടവക വികാരി ഫാദര്‍ മാത്യു തൈക്കല്‍ അച്ഛനും സഹവികാരി ഫാ. വിനീഷ് അച്ചനും മുഖ്യ കാര്‍മികത്വം വഹിച്ചു. പാരിഷ് കൗണ്‍സിലിൻ്റെ നേതൃത്വത്തില്‍ ക്രിസ്മസ് കേക്ക് മുറിച്ചും പങ്കിട്ടും ഇടവക ജനങ്ങൾ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 26, 2024 1:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഉണ്ണിയേശുവിൻ്റെ തിരുപിറന്നാള്‍ കെങ്കേമമാക്കി കേരളത്തിലെ പഴക്കമേറിയ പള്ളികളിലൊന്നായ ഹോളി റോസറി