'എന്തൊരു നാട്ടാരാണപ്പാ'; 'ലങ്കി മറിയുന്നോളെ...'; കണ്ണൂരിലെ ആദ്യയാത്ര ഇങ്ങനെ

Last Updated:
കണ്ണൂര്‍: സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. കണ്ണൂരിനെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ പ്രതീതിയിലാക്കുന്നതായിരുന്നു വിമാനത്താവള ഉദ്ഘാടന ചടങ്ങുകള്‍. വന്‍ ജനാവലിയായിരുന്നു ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയത്. വിവിധ കാലരൂപങ്ങളും പരിപാടികളുമായി രാവിലെ മുതലേ മുഖ്യവേദിയില്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.
ഇതൊക്കെ വിമാനത്താവളത്തിനു പുറത്തുള്ള കാര്യങ്ങളായിരുന്നെങ്കില്‍ കണ്ണൂരില്‍ നിന്ന് ആദ്യമായി പറന്നുയര്‍ന്ന വിമാനത്തിനുള്ളിലെ കാഴ്ചകള്‍ ഇതിനേക്കാള്‍ സുന്ദരമായിരുന്നു. പാട്ടുപാടിയും കൈയ്യടിച്ചുമായിരുന്നു കണ്ണൂരിലെ ആദ്യയാത്രക്കാര്‍ അബുദാബിയിലേക്ക് യാത്ര തിരിച്ചത്.
Also Read: 'കണ്ണൂര് കീയാനായിറ്റ് ഓര് ആട്ന്ന് ഇറങ്ങി ട്ടാ'; അബുദാബിയില്‍ നിന്നുള്ള ആദ്യ സംഘത്തിന്റെ വിശേഷങ്ങള്‍
വിമാനത്തിനുള്ളില്‍ 'ലങ്കി മറിയുന്നോളെ...' എന്ന മാപ്പിളപ്പാട്ടുമായായിരുന്നു ഇവരുടെ ആഘോഷം 'കണ്ണൂര്‍ എയര്‍പോര്‍ട്ട് എഫ്ബി ഫാന്‍' എന്ന ഫേസ്ബുക്ക് പേജ് ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 'മാപ്പിളപ്പാട്ടിന്റെ ഈരടികളുമായി ഉദ്ഘാടന ദിവസത്തെ ആദ്യ വിമാനം പറന്നുയര്‍ന്നു.. എന്തൊരു നാട്ടാരണപ്പാ... ഇത്രേം വേണോ... വേണം, നമ്മള് കണ്ണൂരുകാരങ്ങിനെയാ... നമുക്കിതൊരു ഉത്സവം തന്നെയാ... ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ഇത്രേം ആഘോഷമാക്കി ഒരു എയര്‍പോര്‍ട്ടും ഉദ്ഘാടനം ചെയ്തിട്ടുണ്ടാകില്ല... സത്യമല്ലേ..!' എന്ന ക്യാപ്ഷനുമായാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
advertisement
നേരത്തെ അബുദാബിയില്‍ നിന്ന് ആദ്യമായി കണ്ണൂരിലേക്ക് യാത്രക്കൊരുങ്ങുന്ന യാത്രികരും തങ്ങളുടെ സന്തോഷം പങ്കുവെച്ച് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്തൊരു നാട്ടാരാണപ്പാ'; 'ലങ്കി മറിയുന്നോളെ...'; കണ്ണൂരിലെ ആദ്യയാത്ര ഇങ്ങനെ
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement