'അരിശിക്കൊമ്പനെ ഇങ്ക വേണ്ടാ;കേരളത്തുക്ക് കൊണ്ടുപോ; പ്രതിഷേധവുമായി പേച്ചിപ്പാറയിലെ ആദിവാസികൾ
- Published by:Arun krishna
- news18-malayalam
Last Updated:
ഇവിടെ വിട്ടാൽ ആന കൃഷി ഭൂമിയും ജനവാസമേഖലയും നശിപ്പിക്കുമെന്നും അതിനാല്‍ ആനയെ കേരളത്തിലേക്ക് കൊണ്ടുപോകണമെന്നുമാണ് ഇവരുടെ ആവശ്യം
അരിക്കൊമ്പനെ കന്യാകുമാരി ജില്ലയിലെ മുത്തുകുളി വനത്തില്‍ തുറന്നുവിട്ടതില്‍ പ്രതിഷേധവുമായി പേച്ചിപ്പാറയിലെ ആദിവാസികൾ. ആനയെ കേരളത്തിലേക്ക് തന്നെ കൊണ്ടുപോകണമെന്നാണ് ഇവരുടെ ആവശ്യം. കമ്പം പൂശനാംപെട്ടിക്ക് സമീപം ജനവാസമേഖലയിലിറങ്ങിയ ആനയെ തമിഴ്നാട് വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച് പിടികൂടിയിരുന്നു. തുടര്‍ന്ന് അപ്പർ കോതൈയാർ മുത്തു കുളി വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കോതയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടരുകയാണ്.
മൂന്നാറിൽ നിന്ന് പിടിച്ച ശേഷം കുമളിയ്ക്കടുത്ത കാട്ടിൽ തുറന്നു വിട്ട അരിക്കൊമ്പൻ ആനയെ തിങ്കളാഴ്ച രാവിലെയാണ് തേനി ജില്ലയിൽ നിന്ന് കുംകി ആനകളുടെ സഹായത്തോടെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്. തിരുനെൽവേലി ജില്ലയിലെ മണിമുത്താർ വനത്തിലേക്ക് ട്രക്കിൽ എത്തിച്ച ശേഷം അവിടെ നിന്ന് 75 കിലോമീറ്റർ അകലെയുള്ള അപ്പർ കോതയാർ മുത്തുകുളി വനത്തിൽ തുറന്നുവിടുകയായിരുന്നു.
advertisement
മുത്തുകുളി വന മേഖലയിൽ അരിസിക്കൊമ്പൻ ആനയെ തുറന്നുവിട്ടതായി നേരത്തെ വാർത്ത ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് പേച്ചിപ്പാറയ്ക്ക് സമീപം തച്ചമല വനമേഖലയിൽ താമസിക്കുന്ന ആദിവാസികൾ അരികൊമ്പൻ ആനയെ പ്രദേശത്ത് തുറന്നുവിട്ടതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആനയെ ഇവിടെ വിട്ടാൽ കൃഷി ഭൂമിയും ജനവാസമേഖലയും നശിപ്പിക്കുമെന്നും അതിനാൽ ആനയെ ഇവിടെ വിടാതെ കേരളത്തിലേക്ക് കൊണ്ടുപോകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
advertisement
അതേസമയം, അരിക്കൊമ്പനെ തിരികെ കേരളത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ചിന്നകനാലില്‍ ഗോത്ര ജനതയുടെ നേതൃത്വത്തില്‍ സൂചനാ സമരം നടന്നിരുന്നു.ആദിവാസി വിഭാഗമായ മുതുവാൻ സമുദായത്തിലെ അഞ്ച് കുടികളിലെ ആളുകളാണ് സമര രംഗത്തിറങ്ങിയത്.അരിക്കൊമ്പന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ വീണ്ടും നടപടികൾ ഉണ്ടായാൽ, സമരം ശക്തമാക്കുമെന്ന് ഇവർ പറയുന്നു. തുടർച്ചയായ മയക്കു വെടികളും കാട് മാറ്റവും ആനയുടെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം. ആന ജനിച്ചു വളർന്ന മതികെട്ടാൻ വനമേഖലയിലേക്ക് തിരികെ എത്തിയ്ക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 09, 2023 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അരിശിക്കൊമ്പനെ ഇങ്ക വേണ്ടാ;കേരളത്തുക്ക് കൊണ്ടുപോ; പ്രതിഷേധവുമായി പേച്ചിപ്പാറയിലെ ആദിവാസികൾ