Karipur Air India Express Crash | 'ബാക്ക് ടു ഹോം'; വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; നൊമ്പരമായി ഷറഫുവിന്‍റെ സെൽഫി

Last Updated:

നൊമ്പരമുണർത്തുന്ന അപകടദൃശ്യങ്ങൾക്കൊപ്പം ആരുടെയും കണ്ണു നനയിക്കുന്ന മറ്റൊരു ചിത്രം കൂടി സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു

കോഴിക്കോട്: കോവിഡിനും ദുരിതപ്പെരുമഴയ്ക്കും ഇടയിലാണ് കേരളത്തെ ഞെട്ടിച്ച് കരിപ്പൂരിലെ വിമാന അപകടവാർത്തയെത്തുന്നത്. കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച ദാരുണ അപകടത്തിൽ ജീവൻ നഷ്ടമായത് പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ക്കാണ്. വിമാനഅപകടത്തിന്‍റെ ദൃശ്യങ്ങളും വാർത്തകളും വൈകാതെ തന്നെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.അപകടത്തിൽമരിച്ച ഭൂരിഭാഗം ആളുകളെയും തിരിച്ചറിയുകയും ചെയ്തു.
നൊമ്പരമുണർത്തുന്ന അപകടദൃശ്യങ്ങൾക്കൊപ്പം ആരുടെയും കണ്ണു നനയിക്കുന്ന മറ്റൊരു ചിത്രം കൂടി സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഷറഫു പിലാശ്ശേരി എന്ന പേരിലെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ള ഒരു ചിത്രം. വിമാനത്തിൽ നിന്ന് ഭാര്യയ്ക്കും കുഞ്ഞു മകൾക്കുമൊപ്പമുള്ള ഒരു യുവാവിന്‍റെ ചിത്രമായിരുന്നു ഇത്. കോവിഡ് പ്രതിരോധ മുന്‍കരുതലായി പിപിഇ കിറ്റ് അടക്കം സുരക്ഷാകവചങ്ങൾക്കുള്ളിൽ ഇരുന്ന് ഒരു കുടുംബസെൽഫി. ബാക്ക് ടു ഹോം എന്ന ക്യാപ്ഷനൊപ്പമായിരുന്നു ആ ചിത്രം പങ്കുവച്ചിരിക്കുന്നത്.
advertisement
എന്നാൽ അത് വീട്ടിലേക്കുള്ള തന്‍റെ അവസാന യാത്രയാണെന്ന് ആ ചിത്രത്തിലുള്ള യുവാവ് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.. അപകടത്തിൽ ആദ്യം തന്നെ സ്ഥിരീകരിക്കപ്പെട്ട മരണങ്ങളിലൊന്ന് ഈ യുവാവിന്‍റെതായിരുന്നു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫുദ്ദീൻ എന്ന ഷറഫു (35)വിന്‍റെത്. ഇയാളുടെ ഭാര്യയും ഏകമകളും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
TRENDING:Karipur Air India Express Crash | കോഴിക്കോട് ചികിത്സയിൽ ഉള്ളവരുടെയും മരിച്ചവരുടെയും വിവരങ്ങൾ ഇവിടെ[NEWS]Karipur Air India Express Crash | 12 വർഷം വ്യോമസേനയിൽ; ക്യാപ്റ്റൻ സാഥെ 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ്[NEWS]Karipur Air India Express Crash | 19 മരണം; ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 123 പേർ ആശുപത്രികളിൽ[NEWS]
ദുബായിലെ നാദകിലാണ് ഷറഫുദ്ദീൻ ജോലി ചെയ്യുന്നത്. സാമൂഹിക രംഗത്തടക്കം സജീവമായ ഇയാളുടെ അകാലവിയോഗത്തിന്‍റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Air India Express Crash | 'ബാക്ക് ടു ഹോം'; വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; നൊമ്പരമായി ഷറഫുവിന്‍റെ സെൽഫി
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement