Air India Express Crash | കരിപ്പൂർ വിമാനാപകടം; ദുഃഖം രേഖപ്പെടുത്തി പ്രമുഖർ

Last Updated:

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തുടങ്ങി നിരവധി പ്രമുഖരാണ് ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട്: ഒരു പൈലറ്റ് ഉൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂർ വിമാന ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രമുഖർ. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തുടങ്ങി നിരവധി പ്രമുഖരാണ് ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. നിലവിലെ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. ദുരിതബാധിതർക്ക് എല്ലാ സഹായങ്ങളും നൽകിക്കൊണ്ട് അധികൃതർ സ്ഥലത്തുണ്ട്- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
advertisement
advertisement
കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും സംഭവത്തെ കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ചെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ് അറിയിച്ചു.
അപകടം ഞെട്ടലുണ്ടാക്കിയതായി രാഹുൽഗാന്ധി കുറിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു- രാഹുൽ കുറിച്ചു.
advertisement
advertisement
[NEWS]
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
advertisement
advertisement
കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ തകർന്ന വിമാനത്തിൽ ഉണ്ടായിരുന്നവരുടെ സുരക്ഷയ്ക്കായി പ്രാർഥിക്കുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുൽക്കർ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ പ്രിയപ്പെട്ടവരോട് അദ്ദേഹം അനുശോചനം അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Air India Express Crash | കരിപ്പൂർ വിമാനാപകടം; ദുഃഖം രേഖപ്പെടുത്തി പ്രമുഖർ
Next Article
advertisement
'മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായദിശയിൽ പോകണം; ഉന്നത നേതാക്കളെ ഒഴിവാക്കുന്നത് ദുരൂഹമെന്ന് കുമ്മനം
'മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായദിശയിൽ പോകണം; ഉന്നത നേതാക്കളെ ഒഴിവാക്കുന്നത് ദുരൂഹമെന്ന് കുമ്മനം
  • ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് ബിജെപി

  • കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരായ സർക്കാർ നിലപാട് ദുരൂഹമാണെന്നും കുമ്മനം

  • കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായി എന്നും കുമ്മനം . 

View All
advertisement