Karuvannur Bank Scam| ചോദ്യം ചെയ്യലിനിടെ ED ഉദ്യോഗസ്ഥര്‍ മർദിച്ചുവെന്ന സിപിഎം കൗൺസിലറുടെ പരാതിയിൽ കേസെടുക്കുമോ? തീരുമാനം ഇന്ന്
- Published by:Rajesh V
- news18-malayalam
Last Updated:
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ പി ആർ അരവിന്ദാക്ഷന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥർ മർദിച്ചുവെന്ന സിപിഎം കൗൺസിലറുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ പി ആർ അരവിന്ദാക്ഷന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
ചോദ്യം ചെയ്യലിനിടെ രണ്ട് ഇ ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് അരവിന്ദാക്ഷന്റെ പരാതി. തനിക്ക് പരിക്കുപറ്റിയെന്നും തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്നും കൊച്ചി സിറ്റി പോലീസിന് നൽകിയ പരാതിയിൽ അരവിന്ദാക്ഷൻ ആരോപിച്ചിരുന്നു. ഈ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസിനോട് പ്രാഥമിക അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകിയത്.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈകിട്ട് സെൻട്രൽ സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇ ഡി ഓഫീസിൽ എത്തി പരിശോധന നടത്തിയിരുന്നു. ഇ ഡി ഓഫീസിലെ ഉദ്യോഗസ്ഥരിലും ജീവനക്കാരിലും നിന്ന് വിവരശേഖരണവും നടത്തിയിട്ടുണ്ട്.
advertisement
പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുവെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ വിശദീകരണം. കേസെടുക്കുന്ന കാര്യത്തിൽ ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
മുമ്പ് സ്വർണക്കടത്തിലെ കള്ളപ്പണക്കേസ് അന്വേഷണത്തിനിടയിലും ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നീട് ഈ നടപടി കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 21, 2023 6:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karuvannur Bank Scam| ചോദ്യം ചെയ്യലിനിടെ ED ഉദ്യോഗസ്ഥര്‍ മർദിച്ചുവെന്ന സിപിഎം കൗൺസിലറുടെ പരാതിയിൽ കേസെടുക്കുമോ? തീരുമാനം ഇന്ന്