മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Last Updated:

ചിന്നക്കനാൽ വില്ലേജിൽ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു.

news18
news18
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ ഇടുക്കി ഉടുമ്പൻചോലയിൽ കെട്ടിടം വാങ്ങിയതിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാർ അനുമതി നൽകി. ആഭ്യന്തര അഡീഷണൽ സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകിയത്. ചിന്നക്കനാൽ വില്ലേജിൽ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു.
ഇക്കാര്യം അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17–ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നൽകിയത്. ഉത്തരവിൽ മാത്യു കുഴൽ നാടൻ എംഎൽഎയുടെ പേര് പരാമർശിക്കുന്നില്ല.
മാത്യു കുഴൽ നാടന്‍റെ  ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവ് ചട്ടം ലംഘിച്ചാണ് നിർമിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതിൽ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടർന്ന്, സിപിഎം വിജിലൻസിന് പരാതി നല്‍കി. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഭൂമി റജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മാത്യു കുഴൽ നാടൻ വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
Next Article
advertisement
നടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചനാവാദം ആദ്യം ഉയർത്തിയത് മഞ്ജു വാരിയര്‍; ഉന്നയിച്ചത് ചലച്ചിത്രപ്രവര്‍ത്തകരുടെ യോഗത്തിൽ
നടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചനാവാദം ആദ്യം ഉയർത്തിയത് മഞ്ജു വാരിയര്‍; ഉന്നയിച്ചത് സിനിമാപ്രവര്‍ത്തകരുടെ യോഗത്തിൽ
  • മഞ്ജു വാരിയർ നടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത്.

  • മഞ്ജു വാരിയർ നൽകിയ മൊഴികൾ ഇതുവരെ കോടതിയിൽ നിന്ന് പുറത്തുവന്നിട്ടില്ല.

  • ചലച്ചിത്രപ്രവർത്തകരുടെ യോഗത്തിൽ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ആരോപണം ഉന്നയിച്ചു.

View All
advertisement