രക്തരൂക്ഷിത മാർഗങ്ങളിലൂടെയല്ല നവോത്ഥാനമുണ്ടാകേണ്ടത്: സർക്കാരിനെതിരെ കെസിബിസി
Last Updated:
തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി കേരള കത്തോലിക്ക സഭ. വിശ്വാസവും വ്യക്തി സമത്വവും തമ്മിലുണ്ടായ നിയമ പ്രതിസന്ധി മറികടക്കാൻ ഭരണഘടനാ മാർഗ്ഗങ്ങളുണ്ടായിരിക്കെ പ്രശ്നം രാഷ്ട്രീയവത്കരിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് നാടിന്റെ താത്പര്യങ്ങൾക്ക് നല്ലതല്ലെന്നാണ് കെസിബിസിയുടെ വിമർശനം.
കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളും അതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും നാടിനെ യുദ്ധസമാനമാക്കിയെന്നാണ് കെസിബിസി അധ്യക്ഷനും തിരുവന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായ ഡോ.എം.സൂസെപാക്യം ആരോപിക്കുന്നത്. പൊതുനന്മ ലക്ഷ്യമിട്ട് രാഷ്ട്രീയ നേതാക്കൾ സമാധാനത്തിനായി കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവോത്ഥാന മതിൽ നിർമാതാക്കൾ സമാധാനത്തിന്റെ വാതിൽ തുറക്കാൻ മുൻകൈയ്യെടുക്കണം. പൗരൻമാർക്ക് സമാധാനമായി ജീവിക്കാനുള്ള അവകാശം അംഗീകരിക്കണം. സംവാദത്തിലൂടെയും സമവായത്തിലൂടെയുമാണ് നവോത്ഥാനമുണ്ടാകേണ്ടത്, അല്ലാതെ രക്‌തരൂക്ഷിതമാര്‍ഗങ്ങളിലൂടെയല്ല സൂസപാക്യം കൂട്ടിച്ചേർത്തു.
advertisement
രാഷ്ട്രീയ സമുദായ നേതാക്കൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് വേണം ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കേണ്ടത്. യുവതീ പ്രവേശന വിധി ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടായതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ശബരിമലയിലേതു സംരക്ഷിക്കപ്പെടേണ്ട ആചാരമോ മാറ്റപ്പെടേണ്ട ദുരാചാരമോയെന്നു വിലയിരുത്താന്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കണം. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറുപ്പിന്റെയും അക്രമത്തിന്റെയും കുടിപ്പകയുടെയും രാഷ്‌ട്രീയം കേരളമാകെ പടരുന്നത് അഭിലഷണീയമല്ലെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2019 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രക്തരൂക്ഷിത മാർഗങ്ങളിലൂടെയല്ല നവോത്ഥാനമുണ്ടാകേണ്ടത്: സർക്കാരിനെതിരെ കെസിബിസി