Kerala Assembly Election Result | പാലയിലെ തോല്‍വി അംഗീകരിക്കുന്നു; കാപ്പന്റെ വിജയം വോട്ടു കച്ചവടത്തിലൂടെ; ജോസ് കെ മാണി
Kerala Assembly Election Result | പാലയിലെ തോല്‍വി അംഗീകരിക്കുന്നു; കാപ്പന്റെ വിജയം വോട്ടു കച്ചവടത്തിലൂടെ; ജോസ് കെ മാണി
എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാനും അതില്‍ കേരള കോണ്‍ഗ്രസിന് പങ്ക് ചെരാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്. പാലയിലെ പരാജയം അംഗീകരിക്കുന്നു'ജോസ് കെ മാണി പറഞ്ഞു.
Jose K Mani, Mani C Kappan
Last Updated :
Share this:
കോട്ടയം: പാലയിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനു പാലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജോസ് കെ മാണി. അതേസമയം മാണി സി കാപ്പന്റെ വിജയം വോട്ടുക്കച്ചവടത്തിലൂടെയാണെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
'കേരള ചരിത്രം തിരുത്തിയെഴുതാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാനും അതില്‍ കേരള കോണ്‍ഗ്രസിന് പങ്ക് ചെരാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്. പാലയിലെ പരാജയം അംഗീകരിക്കുന്നു'ജോസ് കെ മാണി പറഞ്ഞു.
എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ മാണി സി കാപ്പന്റെ വിജയത്തിന് പിന്നില്‍ വലിയ വോട്ട് കച്ചവടം ഉണ്ട്. ബിജെപിയുമായി വോട്ട കച്ചവടം നടത്തിയെന്ന് ജെസ് കെ മാണി ആരോപിച്ചു. സംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ച പോരാട്ടത്തില്‍ ജോസ് കെ മാണിയെ പതിമൂവായിരം വോട്ടിനാണ് പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷം കാപ്പന് കേക്ക് മുറിച്ച് പ്രവര്‍ത്തകരോടൊപ്പം വിജയഘോഷം നടത്തുകയും ചെയ്തു.
അതേസമയം സംസ്ഥാനത്ത് ചരിത്രം കുറിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടര്‍ ഭരണം ഉറപ്പാക്കുന്ന ഫലമാണ് പുറത്തുവരുന്നത്. 90ല്‍ ഏറെ സീറ്റുകളില്‍ വിജയിക്കുമെന്ന നിലയിലേക്കാണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. 40 വര്‍ഷത്തെ ചരിത്രമാണ് എല്‍ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികള്‍ക്ക് മാറി മാറി അവസരം നല്‍കിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു. 2: 50 വരെയുള്ള വിവരമനുസരിച്ച് 92 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 426സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. ഒരു സീറ്റുകളില്‍ പോലും എന്‍ഡിഎയ്ക്ക് ലീഡില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.