advertisement

Bevco|കേരളത്തിൽ 41 രൂപയ്ക്ക് ഒരു കുപ്പി ജോണി വാക്കർ വാങ്ങാൻ കിട്ടുമോ?

Last Updated:

തന്റെ റിസര്‍ച്ചിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിയാണ് ബെവ്‌കോയ്ക്ക് പറ്റിയ വലിയ പിഴവ് കണ്ടെത്തിയത്

41 രൂപയ്ക്ക് ജോണിവാക്കർ കിട്ടുകയെന്നാൽ മ​ദ്യപാനികളെ സംബന്ധിച്ച് ഇതിൽപരം സന്തോഷം നൽകുന്ന സം​ഗതി വേറേയില്ല. അതും ക്യൂ പോലും നിൽക്കാതെ കുപ്പി വാങ്ങിച്ചു പോകാനായാൽ ഇരട്ടി സന്തോഷം. ആ വിലയ്ക്ക് കിട്ടില്ലെങ്കിലും തിരുവനന്തപുരത്ത് ഒരു യുവാവിന് 41 രൂപയ്ക്ക് ജോണി വാക്കർ വാങ്ങിക്കാനുള്ള അവസരം ലഭിച്ചു. ബെവ്കോയുടെ ഓൺലൈൻ സംവിധാനം വഴിയാണ് 41 രൂപയ്ക്ക ഇരുപതുകാരനായ വിദ്യാർത്ഥി മദ്യം ബുക്ക് ചെയ്തത്.
ഓണ്‍ലൈന്‍ പണമടച്ചശേഷം മൊബൈലില്‍ ലഭിക്കുന്ന കോഡുമായി ബെവ്‌കോ ഔട്ടലെറ്റിലെത്തിയാല്‍ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം. എന്നാൽ ഇതൊരു സാങ്കേതികമായ പിഴവായതിനാൽ സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചറും ഇരുപതുകാരനുമായ യുവാവ് മദ്യം വാങ്ങിയില്ല. പകരം വിവരം എക്‌സൈസ് മന്ത്രി എം. ബി രാജേഷിനേയും ബെവ്‌കോ ഉദ്യോഗസ്ഥരേയും അറിയിച്ചു. യഥാർത്ഥത്തിൽ വെബ്സെറ്റിൽ ഉണ്ടായ ചെറിയ പിഴവാണ് അതിന് കാരണം.
ALSO READ: മദ്യം ഓൺലൈനായി ബുക്ക് ചെയ്യുന്ന വെബ്സൈറ്റ് ബെവ്കോ അടച്ചു
ഇതോടെ ബിവറേജസ് ഔട്ട്ലെറ്റുകളിൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാൻ കേരള ബിവറേജസ് കോർപ്പറേഷൻ ഏർപ്പെടുത്തിയ വെബ്സൈറ്റായ booking.ksbc.co.in താൽക്കാലികമായി അടച്ചു. വെബ്‌സൈറ്റില്‍ സംഭവിച്ച വലിയ പിഴവാണ് ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്ത് വാങ്ങാനുള്ള സൗകര്യത്തിന് ഇപ്പോള്‍ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
advertisement
തന്റെ റിസര്‍ച്ചിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥി ബെവ്‌കോയ്ക്ക് പറ്റിയ വലിയ പിഴവ് കണ്ടെത്തിയത്. ജോണി വാക്കര്‍ ഉള്‍പ്പടെ വന്‍കിട ബ്രാന്റുകള്‍ വെറും 41 രൂപയ്ക്ക് ബുക്ക് ചെയ്താണ് തിരുവനന്തപുരം സ്വദേശിയായ യുവാവ് ബെവ്‌കോ ഐടി വിഭാഗത്തെ ഈ പിഴവ് കാണിച്ചു നൽകിയത്. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്കുകള്‍ കുറയ്ക്കുന്നതിന് വേണ്ടിക്കൂടിയാണ് ഇത്തരത്തിലൊരു ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവന്നത്. ബെവ്‌കോയുടെ വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച മൊഡ്യൂളില്‍ പിഴവ് കണ്ടെത്തിയതോടെ ഈ സംവിധാനം പിന്‍വലിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bevco|കേരളത്തിൽ 41 രൂപയ്ക്ക് ഒരു കുപ്പി ജോണി വാക്കർ വാങ്ങാൻ കിട്ടുമോ?
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement