കളമശേരി സ്ഫോടനം; മാര്‍ട്ടിന്‍ തന്നെ പ്രതിയെന്ന് പോലീസ്; സ്ഫോടനം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസിന്

Last Updated:

ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് കൊടകര സ്റ്റേഷനിൽ കീഴടങ്ങിയത്

news18
news18
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ നിർണായക വഴിത്തിരിവ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങി. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് കൊടകര സ്റ്റേഷനിൽ കീഴടങ്ങിയത്.
യഹോവ സാക്ഷികൾ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തർക്കമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഡൊമനിക് മാർട്ടിൻ പറയുന്നു. യോഗം നടക്കുന്ന സ്ഥലത്ത് രാവിലെ 9.40 ന് എത്തിയ മാർട്ടിൻ ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചതായാണ് സൂചന.
എന്നാൽ സ്ഫോടനം നടത്തിയത് ഇയാൾ തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ പറഞ്ഞു. ഡൊമനിക് മാർട്ടിനെ അൽപസമയത്തിനകം സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്ററിലെത്തിക്കുമെന്നാണ് സൂചന.
advertisement
ആറ് മാസം ഇന്റർനെറ്റിൽ നോക്കി പഠിച്ചാണ് സ്ഫോടക വസ്തു ഉണ്ടാക്കിയതെന്നാണ് ഇയാളുടെ മൊഴി. മാർട്ടിൻ സ്ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളെ കുറിച്ചും വിവരം ലഭിച്ചു. ഇയാള്‍ക്ക് ഐഇഡി എവിടെനിന്ന് കിട്ടിയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണമെന്നാണ് ഫെയ്സ്ബുക്ക് വീഡിയോയിൽ മാർട്ടിൻ അവകാശപ്പെടുന്നത്. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണ് സ്ഫോടനം നടത്തിയതെന്നും പറയുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളമശേരി സ്ഫോടനം; മാര്‍ട്ടിന്‍ തന്നെ പ്രതിയെന്ന് പോലീസ്; സ്ഫോടനം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസിന്
Next Article
advertisement
കോമൺവെൽത്ത് ഗെയിംസ് വീണ്ടും ഇന്ത്യയിലേക്ക്; 2030ൽ അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും
കോമൺവെൽത്ത് ഗെയിംസ് വീണ്ടും ഇന്ത്യയിലേക്ക്; 2030ൽ അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും
  • 2030 കോമൺവെൽത്ത് ഗെയിംസ് അഹമ്മദാബാദിൽ; 2010 ഡൽഹി ഗെയിംസിന് ശേഷം ഇന്ത്യ വീണ്ടും ആതിഥേയൻ.

  • അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവ് ഗെയിംസിന്റെ പ്രധാന വേദിയായി മാറും.

  • 2036 ഒളിമ്പിക്സിന് അഹമ്മദാബാദിൽ വേദിയാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് 2030 ഗെയിംസ് നിർണായകമാണ്.

View All
advertisement