Kerala Budget 2024 | സംസ്ഥാനത്ത് സ്കൂളുകൾക്ക് ഗ്രേഡിങ്; അധ്യാപകരുടെ പെർഫോമൻസ് വിലയിരുത്തും

Last Updated:

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂളായി ഉയർത്തുമെന്നും ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം ഉയർത്താനുള്ള നിർദേശങ്ങളും പദ്ധതികളും മുന്നോട്ട് വെച്ച് ബജറ്റ്. സ്‌കൂളുകളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂളായി ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Union Budget 2024(യൂണിയൻ ബജറ്റ്) Live Updates
'പ്രവ‌ർത്തനമികവിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകൾക്ക് ഗ്രേഡിംഗ് സംവിധാനം ഏർപ്പെടുത്തും. ആറ് മാസത്തിലൊരിക്കല്‍ അദ്ധ്യാപകർക്ക് റസിഡൻഷ്യലായി പരിശീലനം നല്‍കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡിഡി, ഡിഇഒ, എഇഒ, അദ്ധ്യാപകർ എന്നിവര‌ു‌ടെ പെർഫോമൻസ് വിലയിരുത്തും. എഐ സാങ്കേതിക വിദ്യ, ഡീപ്‌ഫെയ്ക്ക് എന്നിവ അടക്കമുള്ള വെല്ലുവിളികള്‍ നേരിടാൻ പുതുതലമുറയെ സജ്ജമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ നീക്കിവച്ചു'- കെ എൻ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.
ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കുള്ള മറ്റ് പ്രഖ്യാപനങ്ങള്‍
advertisement
  • പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി
  • സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കാൻ 10 കോടി
  • സ്‌കൂളുകളുടെ ആധുനികവത്‌കരണത്തിന് 33 കോടി
സ്‌കൂള്‍ കുട്ടികളുടെ സൗജന്യ യൂണിഫോം വിതരണത്തിന് 185.34 കോടി (മുൻവർഷത്തേക്കാള്‍ 15.34 കോടി രൂപ അധികം)
  • സാങ്കേതിക ലോകത്തിന് അനുസൃതമായ നൈപുണ്യം കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി 27.5 കോടി
  • പാർശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി 5.15 കോടി
  • പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതുള്ള പദ്ധതികള്‍ക്കായി 14.8 കോടി
  • ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കായി 50 കോടി
  • advertisement
  • കൈറ്റിന്റെ പ്രവർത്തനങ്ങള്‍ക്ക് 38.5 കോടി
  • ഹയർസെക്കൻഡറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.2 കോടി
  • സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുന്നതിന് 52 കോടി
  • മാനസിക വെല്ലുവിളി നേരിടുന്നവർക്കായി പ്രവ‌ർത്തിക്കുന്ന സി എച്ച്‌ മുഹമ്മദ് കോയ ഇൻസ്റ്റിറ്റ്യൂട്ടിന് പത്ത് കോടി രൂപ
  • വൊക്കേഷണല്‍ ഹയർ സെക്കൻഡറി മേഖലയ്ക്ക് 13 കോടി രൂപ
  • എസ് സി ഇ ആർ ടി യ്ക്ക് 21 കോടി രൂപ
  • ഉച്ചഭക്ഷണ പദ്ധതിക്ക് ആകെ 382.14 കോടി രൂപ
  • advertisement
    മലയാളം വാർത്തകൾ/ വാർത്ത/Kerala/
    Kerala Budget 2024 | സംസ്ഥാനത്ത് സ്കൂളുകൾക്ക് ഗ്രേഡിങ്; അധ്യാപകരുടെ പെർഫോമൻസ് വിലയിരുത്തും
    Next Article
    advertisement
    ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
    ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
    • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

    • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

    • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

    View All
    advertisement