Kerala Congress | മാണി.സി കാപ്പന്റെ എതിർപ്പ് സിപിഎം വകവെക്കില്ല; പാലാ ജോസ് കെ.മാണിക്ക് നൽകിയേക്കും

Last Updated:

മണ്ഡലത്തോടുള്ള വൈകാരിക ബന്ധവും സ്വാധീനവും പരിഗണിക്കുമ്പോൾ പാലാ ജോസ്  കെ മാണിക്ക് തന്നെ വിട്ടു നൽകേണ്ടി വന്നേക്കാമെന്നും നേതാക്കൾ സൂചിപ്പിക്കുന്നു.

തിരുവനന്തപുരം: പാലാ സീറ്റിന്റെ കാര്യത്തിൽ മാണി സി കാപ്പന്റെ എതിർപ്പ് കാര്യമായി എടുക്കേണ്ടെന്ന് സിപിഎം. നിയമസഭ സീറ്റ് ചർച്ചയിലേക്ക് മുന്നണി കടന്നിട്ടില്ലാത്തതാണ് പ്രധാന കാരണം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് ജോസ് കെ മാണിക്കു തന്നെ നൽകാനാണ് സാധ്യത. ഇതടക്കമുള്ള കാര്യങ്ങൾ  ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ഇടതു മുന്നണി യോഗവും വൈകാതെ ചേരുന്നുണ്ട്.
മാണി സി കാപ്പന്റെ പരസ്യ പ്രതികരണത്തിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. കാപ്പന്റെ പ്രതികരണവും സമ്മർദ്ദ  തന്ത്രങ്ങളും അനവസരത്തിലുള്ളതാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിനാണ് അടിയന്തര പ്രാധാന്യം നൽകേണ്ടത്. തന്ത്രമൊരുക്കലും സീറ്റ് ചർച്ചകളുംആ വഴിക്ക് നീങ്ങണമെന്നും സിപിഎം ആഗ്രഹിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ പാലാ ഉൾപ്പെടെയുള്ള സീറ്റുകളുടെ കാര്യത്തിൽ ചർച്ചയാകാം. മണ്ഡലത്തോടുള്ള വൈകാരിക ബന്ധവും സ്വാധീനവും പരിഗണിക്കുമ്പോൾ പാലാ ജോസ്  കെ മാണിക്ക് തന്നെ വിട്ടു നൽകേണ്ടി വന്നേക്കാമെന്നും നേതാക്കൾ സൂചിപ്പിക്കുന്നു.
advertisement
You may also like:കോട്ടയത്ത് എത്ര കേരളാ കോണ്‍ഗ്രസുണ്ട്? അവരൊക്കെ ഇപ്പൊ എവിടെയൊക്കെയാണ്?
എൻസിപി ക്ക് പകരം സീറ്റ് നൽകും. കാപ്പൻ  അപ്പോഴും കടുത്ത നിലപാടെടുത്താലും പാർട്ടി എന്ന നിലയിൽ എൻസിപി അതിനൊപ്പം നിൽക്കില്ലെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അങ്ങനെ വന്നാൽ ഒന്നുകിൽ മാണി സി കാപ്പൻ എൻസിപി വിടും. അല്ലെങ്കിൽ പാർട്ടിയിൽ പിളർപ്പുണ്ടാകും.
ആ സാഹചര്യത്തിലും മന്ത്രി എ.കെ.ശശീന്ദ്രൻ അടക്കമുള്ള വലിയ വിഭാഗം നേതാക്കൾ ഇടതുമുന്നണിക്ക്  ഒപ്പം ഉറച്ചുനിൽക്കും.  എൻസിപിയുമായി ബന്ധപ്പെട്ട്  സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷയും വിലയിരുത്തലും ഇപ്രകാരമാണ്. എന്നാൽ പാലാ മാത്രമല്ല,
advertisement
സിപിഐ മത്സരിക്കുന്ന  കാഞ്ഞിരപ്പള്ളിയുടെ കാര്യത്തിലും വ്യക്തത ഉണ്ടാവേണ്ടതുണ്ട്. നേരത്തേ കാനം രാജേന്ദ്രൻ വിജയിച്ചിട്ടുള്ള വാഴൂരിന്റെ പുതുരൂപമാണ് കാഞ്ഞിരപ്പള്ളി. അതു വിട്ടുകൊടുത്ത് സിപിഐ ഒത്തുതീർപ്പിന് തയാറാകുമോ എന്നാണ് അറിയേണ്ടത്. സിപിഐയുമായി ചർച്ച തുടരും.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം വൈകാതെ ഇടതുമുന്നണി യോഗം ചേരും. ആ യോഗത്തിലാകും ജോസ് കെ. മാണിയോടുള്ള സമീപനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയുണ്ടാകുക.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress | മാണി.സി കാപ്പന്റെ എതിർപ്പ് സിപിഎം വകവെക്കില്ല; പാലാ ജോസ് കെ.മാണിക്ക് നൽകിയേക്കും
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement