തിരുവനന്തപുരം: എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി കാപ്പനുമായി ഒരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല. പാലാ സീറ്റ് വിട്ടുകൊടുത്ത് എല്‍.ഡി.എഫില്‍ തുടരാനാകില്ലെന്ന് മാണി സി കാപ്പന് രമേശ് ചെന്നിത്തലയെ അറിയിച്ചെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്റെ പ്രസ്താവന രമേശ് ചെന്നിത്തല തള്ളി. മാണി സി കാപ്പനുമായി ഒരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ല. ചര്‍ച്ച നടത്തണമെങ്കില്‍ മുന്നണിയിലെ ഘടക കക്ഷികള്‍ അറിയണം. അല്ലാതെ യാതൊരു വിധ രാഷ്ട്രീയ ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്നും നടത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കണ്‍വീനറുടെ പ്രതികരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. Also Read Kerala Congress| പിടിച്ചെടുത്ത പാലാ എൽഡിഎഫ് ജോസിന് കൊടുത്താൽ കാപ്പൻ യുഡിഎഫിലേക്ക് പാലമിടുമോ?
കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശത്തിനു പിന്നാലെ പാലാ സീറ്റ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് മാണി സി കാപ്പന് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.