Kerala Gold Smuggling| സ്വർണ്ണക്കടത്ത് കേസിൽ നാല് പേരെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു

Last Updated:

ഇതോടെ എൻ.ഐ.എ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തു.

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ. നാല് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ മുഹമ്മദ് അൻവർ ടി.എം, ഹംസദ് അബ്ദു സലാം, ഹംജദ് അലി, കോഴിക്കോട് സ്വദേശി സംജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് നേരത്തെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇതോടെ എൻ.ഐ.എ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറത്തും കോഴിക്കോടും പ്രതികളുടെ വീട് ഉൾപ്പടെ ആറ് സ്ഥലത്ത് എൻ.ഐ.എ.റെയ്ഡ് നടത്തി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.
നേരത്തെ അറസ്റ്റ് ചെയ്ത എ.എം.ജലാൽ, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, അബ്ദു പി.ടി.എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് അൻവർ ടി.എം, ഹംസദ് അബ്ദു സലാം, ഹംജദ് അലി, സംജു എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരാണ് രാജ്യത്തേക്ക് സ്വർണ്ണം കടത്താൻ പണം നൽകിയതെന്ന് എൻ.ഐ.എ. വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.
advertisement
ഇപ്പോൾ വിദേശത്ത് കഴിയുന്ന ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് എൻ.ഐ.എ. ഡിപ്ലോമാറ്റിക് ബാഗേജ് വഴി 21 പ്രാവശ്യം ഇവർ സ്വർണം കടത്തിയെന്നാണ് എൻ.ഐ.എ.യുടെ നിഗമനം. അവസാന രണ്ട് പ്രാവശ്യം മാത്രമാണ് ഫൈസൽ ഫരിദ് സ്വന്തം മേൽവിലാസത്തിൽ നിന്ന് സ്വർണ്ണം അയച്ചത്.
ഇവർ അറസ്റ്റിലാകുന്നതോടെ സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധം സംബന്ധിച്ച് കൂടുതൽ സൂചനകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇവരെ കസ്റ്റഡിയിൽ എടുക്കാനായി എൻ.ഐ.എ. സംഘം ഇപ്പോൾ ദുബൈയിൽ എത്തിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Gold Smuggling| സ്വർണ്ണക്കടത്ത് കേസിൽ നാല് പേരെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement