നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Smuggling Case | മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനമെന്ന് ഇ.ഡി; എം. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നും കേന്ദ്ര ഏജൻസി

  Gold Smuggling Case | മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനമെന്ന് ഇ.ഡി; എം. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നും കേന്ദ്ര ഏജൻസി

  സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ വനിത ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

  swapna suresh

  swapna suresh

  • Share this:
  കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായക സ്വാധീനം ഉണ്ടായിരുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വപ്നയുടെ ഇടപാടുകൾ സംശയിക്കത്തക്കതാണെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നു. പ്രളയ സഹായത്തിന് സർക്കാർ സംഘം യു.എ.ഇയിൽ ആയിരിക്കെ ഇരുവരും കൂടിക്കാഴ്ച നടത്തി. സ്വപ്നയുടെ വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആളെന്ന് സൂചിപ്പിച്ചാണ് ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയത്.

  മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ നൽകിയ കോടതി ചോദ്യം ചെയ്യലിനും മാർഗനിർദേശം നൽകി. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമെ ചോദ്യം ചെയ്യൽ പാടുള്ളു. സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ വനിത ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണം. ശാരീരിക ബുദ്ധിമുട്ടുള്ള സമയത്തുപോലും സ്വപ്നയെ തുടർച്ചയായി  ആറുമണിക്കൂർ ചോദ്യം ചെയ്തുവെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കേട്ട കോടതി, കസ്റ്റഡിപീഡനം പാടില്ലെന്നും ഓർമിപ്പിച്ചു. പ്രതികൾ പരാതിപ്പെട്ടാൽ പൊലീസിനോട് നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നും കോടതി വ്യക്തമാക്കി.

  സ്വപ്നയെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.
  വനിതാ പൊലീസിൻ്റെ സാന്നിദ്ധ്യമില്ലാതെ രാത്രി 6 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തു.പ്രതി മാനസികമായി തകർന്ന അവസ്ഥയിലാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

  തുടർന്ന് സ്വപ്നയെ രാവിലെ 10 മണി മുതൽ വൈകിട്ട്  5 മണി വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂ എന്ന് കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിന്  വനിതാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം വേണമെന്നും കോടതി നിർദ്ദേശിച്ചു.
  Published by:Aneesh Anirudhan
  First published:
  )}