രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുൻപ്; വിതരണം ബുധനാഴ്ച മുതൽ

Last Updated:

62 ലക്ഷം പേർക്ക് 3200 രൂപ വീതം ഓണത്തിന് മുൻപ് വീട്ടിലെത്തും വിധമാണ് ക്രമീകരണം. ഇതിനായി 1700 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി

(image: Pinarayi Vijayan/ Facebook)
(image: Pinarayi Vijayan/ Facebook)
തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് നൽകാൻ സർക്കാർ തീരുമാനം. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 11-ാം തീയതി മുതൽ പെൻഷൻ‌ വിതരണം ചെയ്ത് തുടങ്ങും. നിലവിൽ വിതരണം തുടരുന്ന പെൻഷൻ ഗഡുവിന് പുറമെയാണ് രണ്ടു ഗഡു കൂടി അനുവദിച്ചിരിക്കുന്നതെന്നും എൽഡിഎഫ് സർക്കാരിന്റെ തിളക്കമുള്ള ഓണ സമ്മാനമായി ക്ഷേമ പെൻഷൻ വിതരണം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
62 ലക്ഷം ആളുകൾക്ക് 3200 രൂപ വീതം ഓണത്തിന് മുൻപ് വീട്ടിലെത്തും വിധമാണ് ക്രമീകരണം. ഇതിനായി 1700 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. 4500 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെയാണ് പെന്‍ഷന്‍ വിതരണം സാധ്യമാകുന്നത്. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയാണ് മുന്‍കൂറായി എടുക്കാന്‍ അനുമതി നല്‍കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകളിൽ പ്രധാനം ക്ഷേമ പെൻഷൻ വിതരണമായിരുന്നു. ഇതടക്കം സാമൂഹിക സുരക്ഷാ നടപടികൾക്ക് കൂടുതൽ പണം വകയിരുത്തുമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു.
advertisement
ഡിസംബര്‍ വരെ കേരളത്തിന് അനുവദിച്ച കടമെടുപ്പ് പരിധി 20,512 ആയിരുന്നു. അര്‍ഹമായതിൽ 13,000 കോടിയോളം കുറവുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളം നിരന്തരം സമീപിച്ചതിനെ തുടര്‍ന്നാണ് മൂന്നിലൊന്ന് തുക കൂടി അനുവദിക്കാൻ കേന്ദ്രം തയാറായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുൻപ്; വിതരണം ബുധനാഴ്ച മുതൽ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement