• HOME
 • »
 • NEWS
 • »
 • kerala
 • »
 • Santosh Trophy| സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് 5 ലക്ഷം രൂപവീതം പാരിതോഷികം നൽകുമെന്ന് സര്‍ക്കാര്‍

Santosh Trophy| സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് 5 ലക്ഷം രൂപവീതം പാരിതോഷികം നൽകുമെന്ന് സര്‍ക്കാര്‍

തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് സന്തോഷ് ട്രോഫ് ടീം പരിശീലകന്‍ ബിനോ ജോര്‍ജ് അഭിപ്രായപ്പെട്ടു.

Image: AIFF, Twitter

Image: AIFF, Twitter

 • Last Updated :
 • Share this:
  സന്തോഷ് ട്രോഫി (Santosh Trophy) ജേതാക്കളായ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍, ഗോള്‍കീപ്പര്‍ട്രെയിനര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തലാണ് തീരുമാനം.തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് സന്തോഷ് ട്രോഫ് ടീം പരിശീലകന്‍ ബിനോ ജോര്‍ജ് അഭിപ്രായപ്പെട്ടു.

  മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. തുടക്കം മുതൽ ആവേശം വാരിവിതറിയ പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

  കൂടാതെ ഓഖി ദുരന്തത്തില്‍ വള്ളവും വലയും നഷ്ടപ്പെട്ട നാലു പേര്‍ക്ക് നഷ്ടപരിഹാര തുകയായ 24,60,405/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബ്രിജിന്‍ മേരി (പൂന്തുറ), കെജിന്‍ ബോസ്‌കോ (പൊഴിയൂര്‍), റോമല്‍ (വള്ളക്കടവ്), മാത്യൂസ് (പൊഴിയൂര്‍) എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക.

  Also Read- പെരുന്നാൾ സന്തോഷം; ബംഗാളിനെ വീഴ്ത്തി; കേരള൦ സന്തോഷ് ട്രോഫി ചാമ്പ്യന്മാർ

  കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ കമ്പനി സെക്രട്ടറിയുടെയും ജനറല്‍ മാനേജരുടെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും.സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുടെ ഒരു തസ്തിക അഞ്ചു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിക്കും.

  എക്‌സൈസ് വകുപ്പില്‍ വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തുന്നതിന് വിവിധ ജില്ലകളിലായി 31 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിച്ച നടപടി സാധൂകരിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും 01.07.2019 പ്രാബല്യത്തില്‍ പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.

  സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ / കമ്പനികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാറ്റിയൂട്ടറി ബോര്‍ഡുകള്‍, സൊസൈറ്റികള്‍ / അപ്പക്‌സ് കോ-ഓപ്പറേറ്റീവ് എന്നീ സ്ഥാപനങ്ങളെ ചരക്കുകകളുടെയും സേവനങ്ങളുടെയും വിതരണക്കാരായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ബില്ലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ട്രേഡ് റിസീവബിള്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം പ്ലാറ്റ്‌ഫോമില്‍ പങ്കെടുക്കാന്‍ അനുവദിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി.

  Also Read- 'അതെ സഭയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്, നിയമസഭയുടെ’; മുഖ്യമന്ത്രിയുടെ മറുപടി

  സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തുല്യ അവസരം സൃഷ്ടിക്കുക, മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, എം.എസ്.എം.ഇകളെ പിന്തുണയ്ക്കുന്ന വിവിധ പദ്ധതികള്‍ എന്നിവ സുഗമമാക്കുക എന്നിവയ്ക്ക് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെയും ആര്‍.ബി.ഐയുടെയും സംയുക്ത സംരംഭമാണ് ട്രേഡ് റിസീവബിള്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം.

  നടിയും മോഡലുമായ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ


  കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ വാടക വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കാസർകോട് സ്വദേശിനിയായ ഷഹനയാണ് (20) മരിച്ചത്. പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയിൽ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്.

  അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

  ഒന്നര വർഷം മുമ്പാണ് സജ്ജാദും ഷഹനയും വിവാഹിതരായത്. ഇരുവരും ചേവായൂരിൽ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതോടെ ആർഡിഒയുടെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
  Published by:Arun krishna
  First published: