തിരുവനന്തപുരം: രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ (Social Security Pension), ക്ഷേമനിധി പെൻഷനുകൾ (Welfare Pension) ഒരുമിച്ച് വിതരണം ചെയ്യാൻ കേരള സർക്കാർ (Kerala Government). വിഷു പ്രമാണിച്ച് പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് (CM Pinarayi Vijayan) അറിയിച്ചത്. 56,97,455 പേർക്ക് 3,200 രൂപ വീതമാണ് പെൻഷൻ തുകയായി ലഭിക്കുക. മാർച്ചിലെ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തെ ഗഡു കൂടി മുൻകൂറായി നൽകുവാനാണ് തീരുമാനം. ഇതിനായി 1,746.44 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഏപ്രിൽ 14 ന് മുന്നോടിയായി പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
'കോവിഡ് മഹാമാരിക്ക് പുറമെ രാജ്യത്തെ സാമ്പത്തിക നയങ്ങളും തീർത്ത പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പ് വരുത്തണമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് രണ്ട് മാസത്തെ പെൻഷനുകൾ ഒരുമിച്ച് നൽകുന്നത്. വിപണി കൂടുതൽ സജീവമാകാനും സാധാരണ ജനങ്ങൾക്ക് ആഹ്ളാദപൂർവം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.' - മുഖ്യമന്ത്രി പറഞ്ഞു.
V. Sivankutty | ഫോണ്‍ എടുക്കണം , കൃത്യമായി മറുപടി നല്‍കണം, പരാതിക്കാരോട് ജീവനക്കാർ മാന്യമായി പെരുമാറണം: മന്ത്രി വി.ശിവന്‍കുട്ടി
തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ചു ഫയലുകൾ തീർപ്പാക്കണമെന്നു മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു . നിസ്സാര കാരണങ്ങൾ മൂലം തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷകൾ നിരസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു .
തൊഴിൽ വകുപ്പിന് കീഴിലെ 16 ക്ഷേമനിധി ബോർഡുകൾക്കുമായി സംവിധാനം ചെയ്ത പൊതു സോഫ്റ്റ്വെയർ ആയ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Also read-
'അത് തെറ്റാണ് സാറേ'; പാഠപുസ്തകത്തിലെ പ്രതിജ്ഞ തെറ്റെന്ന് മൂന്നാം ക്ലാസുകാരൻ; തിരുത്താമെന്ന് SCERT
പരാതിക്കാരോട് ജീവനക്കാർ മാന്യമായി പെരുമാറണം . എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് നിർബന്ധമായും പ്രവർത്തിക്കണം .ഓഫീസുകളിൽ വരുന്ന ഫോൺ എടുക്കുകയും കൃത്യമായ മറുപടി നൽകുകയും വേണമെന്നും പരാതിക്കാർ ഓഫീസിൽ കയറി ഇറങ്ങാൻ ഇടവരുത്തരുതെന്നും മന്ത്രി നിർദേശിച്ചു . എല്ലാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരും ജില്ല ഓഫീസുകളിൽ സന്ദർശനം നടത്തി പ്രവർത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം .ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.
Also read-
Maharajas College | മഹാരാജാസ് കോളേജിൽ മൊബൈൽ വെളിച്ചത്തിൽ പരീക്ഷ എഴുതിയ സംഭവം; നടപടിയുമായി കോളേജ് അധികൃതർ
പുതിയ സോഫ്ട്വെയറിന്റെ ഉപയോഗം സംബന്ധിച്ച് ബോർഡ് അംഗങ്ങൾ , ജീവനക്കാർ , ട്രേഡ് യൂണിയൻ പ്രതിനിധികൾ, അക്ഷയ സെന്ററുകൾ തുടങ്ങിയവയ്ക്ക് കിലെയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകും . ഇങ്ങനെ സമ്പൂർണ ഡിജിറ്റലൈസേഷനിലൂടെ ബോർഡുകൾക്ക് പുതിയ മുഖം നൽകാനാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.