ഇന്റർഫേസ് /വാർത്ത /Kerala / കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

കോവിഡ് മരണ റിപ്പോർട്ടിങ്ങിൽ കേരളത്തിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര വിമർശനംകൃത്യതയില്ലാത്ത റിപ്പോർട്ടിങ് രാജ്യത്തിന് നാണക്കേടെന്നും വിമർശനം

  • Share this:

തിരുവനന്തപുരം: കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയം കേരളത്തിന് അയച്ച കത്തിലാണ് കോവിഡ് മരണക്കണക്കിലെ അപാകതകൾ അക്കമിട്ട് നിരത്തുന്നത്. മരണം യഥാസമയം റിപ്പോർട്ടു ചെയ്യുന്നതിൽ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി റിപ്പോർട്ടു ചെയ്യണം. മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നു.

കോവിഡ് മരണക്കണക്കുകൾ എല്ലാദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു. കോവിഡ് മരണങ്ങൾ കേരളം താമസിച്ചു റിപ്പോർ‍ട്ടു ചെയ്യുന്നത് രാജ്യത്ത് മരണങ്ങൾ കൂടുന്നുവെന്ന തെറ്റായ ചിത്രം ഉണ്ടാക്കുന്നതായും വിമർശനം. മരണങ്ങൾ റിപ്പോർട്ടു ചെയ്യാൻ കേരളം കാലതാമസമെടുക്കുന്നതും, പിന്നീട് നിശ്ചിത കാലയളവിൽ കോവിഡായി സ്ഥിരീകരിക്കുന്ന മരണങ്ങളെല്ലാം ഒരു ദിവസം ഒറ്റയടിക്ക് റിപ്പോർട്ടു ചെയ്യുന്നതും രാജ്യത്തിനു നാണക്കേടാകുന്നു എന്നും കത്തിൽ സൂചിപ്പിക്കുന്നു.

മൂന്ന് മാസങ്ങൾക്കു മുൻപ് മരണ കണക്കിലെ അപാകതകൾ ചൂണ്ടികാണിച്ച് കേന്ദ്രം കത്ത്  അയച്ചിരുന്നു. എന്നാൽ ഈ കത്തിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും കത്തയച്ചത്. ജൂലൈ മാസത്തിൽ രാജ്യത്ത് റിപ്പോർട്ടു ചെയ്ത 441 കോവിഡ് മരണങ്ങളിൽ 117 കേരളത്തിൽ ആയിരുന്നു. എന്നാൽ ഇവ റിപ്പോർട്ട് ചെയ്ത ദിവസം നടന്നത് അല്ല. നേരത്തെ നടന്ന കോവിഡ് മരണം ആ ദിവസം സ്ഥിരീകരിക്കാതെ പിന്നീട് ഒന്നിച്ച് കേരളം സ്ഥിരീകരിച്ചവയാണെന്ന ഉദാഹരണ സഹിതമാണ് കത്ത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഐസിഎംആർ മാർഗനിർദേശം അനുസരിച്ച്, രോഗിയുടെ മരണം സംഭവിച്ച് ദിവസങ്ങൾക്കുശേഷം കോവിഡ് മരണമായി സ്ഥിരീകരിക്കുന്ന കേസുകൾ കേന്ദ്രത്തിനു റിപ്പോർട്ടു ചെയ്യുമ്പോൾ മരണം സംഭവിച്ച തീയതി കൃത്യമായി പറഞ്ഞിരിക്കണം. മരണം സംഭവിച്ച തീയതി വ്യക്തമാക്കാതെ, ദിവസേനയുള്ള കോവിഡ് മരണങ്ങളുടെ കൂടെയാണ് ഇത്തരം മരണങ്ങൾ സംസ്ഥാനം ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്നത്. അന്നേ ദിവസം സംഭവിച്ച മരണങ്ങളും നേരത്തെ സംഭവിച്ച മരണങ്ങളും വ്യക്തമാക്കാതെ ഒരുമിച്ച് കണക്ക് അയയ്ക്കുന്നത് മരണ നിരക്കു രാജ്യത്ത് വളരെ കൂടുന്നുവെന്ന ചിത്രം ഉണ്ടാക്കും. മറ്റു സംസ്ഥാനങ്ങളൊന്നും ഈ പിഴവ് വരുത്തുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ.

Also Read- Covid 19 | കോവിഡ് മുക്തനായ ആൾക്ക് എത്ര ദിവസത്തിനുള്ളിൽ വീണ്ടും രോഗം വരാം? വിദഗ്ധർ പറയുന്നതിങ്ങനെ

സുപ്രീം കോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് മരണങ്ങളായി പിന്നീട് നിശ്ചയിക്കുന്നവയും പ്രത്യേകമായി കണക്കുകളിൽ ഉൾകൊള്ളിക്കണമെന്നു കത്തിൽ പറയുന്നു. കേരളം ഈ നിർദേശവും ഇപ്പോൾ പാലിക്കുന്നില്ല.  ഐസിഎംആറിന്റെയും സുപ്രീം കോടതിയുടെയും നിർദേശങ്ങൾ അനുസരിച്ച് കോവിഡ് മരണങ്ങളായി പിന്നീട് സ്ഥിരീകരിക്കുന്ന കേസുകൾ 90 ദിവസത്തിനകം റിപ്പോർട്ടു ചെയ്യണമെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഈ കാലപരിധിക്കുള്ളിൽ ചെയ്തില്ലെങ്കിൽ അതിനെ കോവിഡ് മരണമായി അംഗീകരിക്കാനാകില്ലെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ കത്തിൽ ആരോഗ്യവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

First published:

Tags: Covid 19, Covid 19 Death