'സ്ഥലംമാറ്റ ഉത്തരവില്‍ അപാകതയില്ല, മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതില്ല'; ജഡ്ജി എസ് കൃഷ്ണകുമാറിന്‍റെ ഹര്‍ജി തള്ളി

Last Updated:

സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശത്തിന് പിന്നാലെയായിരുന്നു എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് മാറ്റിയത്.

കോഴിക്കോട്: സ്ഥലം മാറ്റ ഉത്തരവിനെതിരെ കോഴിക്കോട് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാർ നൽകിയ ഹർജി ഹൈക്കോടതി (Kerala High Court) തള്ളി. സ്ഥലംമാറ്റ ഉത്തരവില്‍ അപാകതയില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിരീക്ഷിച്ചു. ലേബര്‍ കോടതി ജഡ്ജി ഡപ്യൂട്ടേഷന്‍ തസ്തികയല്ല. മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ പറഞ്ഞു.
സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശത്തിന് പിന്നാലെയായിരുന്നു എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് മാറ്റിയത്.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആയ തന്നെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷൻ പോസ്റ്റിലേക്ക് മാറ്റിയത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ജഡ്ജി എസ് കൃഷ്ണകുമാറിന്‍റെ ഹർജിയിലെ വാദം. മൂന്നു വർഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന് നിയമവും ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധം ഉണ്ടായി. അടുത്ത് മെയ് 31 ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷനസ് ജഡ്ജിയായിരിക്കാൻ അർഹതയുണ്ടെന്നും ഹ‍ർജിയിലുണ്ട്.
advertisement
പെയ്തൊഴിയാതെ മഴ; വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി; ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത
നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ മഴ എറണാകുളം ജില്ലയിൽ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. കൊച്ചിയിലെ പ്രധാനപാതകളും ഇടറോഡുകളിമെല്ലാം വെള്ളത്തിൽ മുങ്ങി. റോഡുകളിൽ വാഹനങ്ങളടക്കം കുടുങ്ങി. വെള്ളക്കെട്ട് രൂക്ഷമായതോടെ പല സ്ഥലങ്ങളിലും ഗതാഗതതടസം ഉണ്ടായിട്ടുണ്ട്.
എം ജി റോഡ്, കലൂര്‍, പനമ്പള്ളി നഗര്‍ പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിലാണ്. രാവിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയില്‍ കുടുങ്ങി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സ്ഥിതിയാണ്. കെ എസ് ആർ ടി സി സ്റ്റാൻഡിലും വെള്ളം കയറി.
advertisement
അതിനിടെ കത്രിക്കടവില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കത്രിക്കടവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് മരം വീണത്. ബസുകള്‍ക്ക് പോകേണ്ട ഒരേ ഒരു വഴിയായതിനാല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. മരം വീഴുന്നതിന് തൊട്ട് മുന്‍പ് രണ്ട് ഓട്ടോറിക്ഷകള്‍ ഇതുവഴി കടന്ന് പോയിരുന്നു. ഒരു ഒമിനി വാനിന് മുകളിലേക്കാണ് മരം വീണത്. പിന്നീട് അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി.
advertisement
അതേസമയം സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്ന് തീവ്രമഴ കണക്കിലെടുത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.
advertisement
വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എരണാകുളം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എരണാകുളം, ഇടുക്കി, പാലക്കാട് മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്ന് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധം നിരോധിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്ഥലംമാറ്റ ഉത്തരവില്‍ അപാകതയില്ല, മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതില്ല'; ജഡ്ജി എസ് കൃഷ്ണകുമാറിന്‍റെ ഹര്‍ജി തള്ളി
Next Article
advertisement
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ 4 പേർ വാഹനാപകടത്തിൽ മരിച്ചു
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ 4 പേർ വാഹനാപകടത്തിൽ മരിച്ചു
  • ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ക്രൂയിസർ വാഹനം ലോറിയിൽ ഇടിച്ച് നാല് പേർ മരിച്ചു.

  • ആറുവയസുകാരി ഉൾപ്പെടെ മരിച്ചവരിൽ ഏഴ് തീർത്ഥാടകർക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം.

  • ക്രൂയിസറിൽ 11 തീർത്ഥാടകർ യാത്ര ചെയ്തിരുന്നതായി കണ്ടെത്തി, അപകടം പുലർച്ചെ 4.40ഓടെ നടന്നു.

View All
advertisement