ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്

Last Updated:

പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമാണ് ജാമ്യമെന്ന് യുവതി അപ്പീലിൽ വ്യക്തമാക്കി.

Civic-chandran
Civic-chandran
കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്. മുൻകൂർ ജാമ്യം നൽകിയ കീഴ്ക്കോടതി വിധിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് നടപടി. പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമാണ് ജാമ്യമെന്ന് യുവതി അപ്പീലിൽ വ്യക്തമാക്കി.
ദളിത് യുവതിയാണെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രൻ പീഡീപ്പിച്ചതെന്ന് യുവതി അറിയിച്ചു. കോഴിക്കോട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധമാണെന്നും ഇര ആരോപിച്ചു. കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.
ലൈംഗികാതിക്രമക്കേസിൽ കഴിഞ്ഞയാഴ്ച്ചയാണ് സിവിക് ചന്ദ്രന് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നുമുള്ള കോടതി നിരീക്ഷണം വലിയ വിമർശനങ്ങൾക്ക് കാരണമാകുകയും വിവാദമാകുകയും ചെയ്തിരുന്നു.
advertisement
പരാതിക്കാരിയുടെ ചിത്രങ്ങളും ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയിരുന്നു. "പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രൻ കോടതിയിൽ നൽകിയിരുന്നു.
സെക്ഷൻ 354 എ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ പരാതിനിലനിൽക്കില്ല'', എന്നായിരുന്നു കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. സെക്ഷൻ 354 പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതക്കും അന്തസിനും ഭം​ഗം വരുത്തിയതിന് മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി ഉത്തരവിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്
Next Article
advertisement
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
  • 2027-ലെ സെന്‍സസ് നടത്താന്‍ 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

  • 2027 സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കി, മൊബൈല്‍ ആപ്പുകളും റിയല്‍ ടൈം നിരീക്ഷണവും നടപ്പാക്കും.

  • 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിച്ച്, 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement