• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനം'; ഹര്‍ഷ്‌ ഗോയെങ്കയുടെ ട്വീറ്റിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

'കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനം'; ഹര്‍ഷ്‌ ഗോയെങ്കയുടെ ട്വീറ്റിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കേരളത്തിലെ പ്രധാന തൊഴിൽ ദാതാക്കളിൽ ഒരാളായ തങ്ങൾക്ക് പ്രാദേശിക സർക്കാരുകൾ നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് ഗോയങ്ക ട്വിറ്ററിലൂടെ വ്യക്തമാക്കി

pinarayi vijayan

pinarayi vijayan

  • Share this:
    തിരുവനന്തപുരം: രാജ്യത്തെ  മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാണ് കേരളം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായികൾക്കനുകൂല സാഹചര്യങ്ങൾ ഇനിയും ഒരുക്കും. വ്യവസായികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കിറ്റെക്സ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

    ആർ പി ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക നേരത്ത വിവാദങ്ങളിൽ കേരള സർക്കാരിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. കേരളത്തിലെ പ്രധാന തൊഴിൽ ദാതാക്കളിൽ ഒരാളായ തങ്ങൾക്ക് പ്രാദേശിക സർക്കാരുകൾ നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് ഗോയങ്ക ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതിന് നന്ദി അറിയിച്ചാണ് മുഖ്യമന്ത്രി ട്വിറ്ററിൽ തന്നെ കുറിച്ചത്.


    കിറ്റക്സ് ഗ്രൂപ്പ് കോടികളുടെ നിക്ഷേപ പദ്ധതി കേരളത്തിൽ ഉപേക്ഷിച്ചെന്ന് വാർത്ത വന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വലിയ വിമർശനമാണ് നടക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ വ്യവസായങ്ങളെ ഇല്ലാതാക്കുകയാണ് എന്ന തരത്തിൽ ദേശീയതലത്തിലും പ്രചരണം നടക്കുന്നുണ്ട്.

    ഈ സാഹചര്യത്തിലായിരുന്നു വ്യവസായ പ്രമുഖൻ  ഹർഷാ ഗോയങ്ക സംസ്ഥാനത്തെ അനുകൂലിച്ചു രംഗത്തുവന്നത്. ആർ പി ജി ഗ്രൂപ്പിൻറെ പിന്തുണ ഉയർത്തിക്കാട്ടി വിമർശനങ്ങൾക്ക് മറുപടി പറയാനാണ് സർക്കാർ ശ്രമം. സംസ്ഥാനത്ത് നിരവധി നിക്ഷേപങ്ങൾ ഉള്ള വ്യവസായ ഗ്രൂപ്പാണ് ആർ പി ജി. കിറ്റെക്സ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നാളെ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും.

    വിവിധ വകുപ്പുകളുടെ തുടർച്ചയായ പരിശോധനകളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കാരിനെതിരെ കിറ്റക്സ് ചെയർമാൻ സാബു എം. ജേക്കബ് രംഗത്ത് വന്നത്. കേരളത്തിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 3,500 കോടി രൂപയുടെ പദ്ധതിയിൽ നിന്നും പിന്മാറുകയാണെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നും, പല സംസ്ഥാനങ്ങളും തങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. കിറ്റക്സിൻ്റെ നിലപാടിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി  അളുകളാണ് രംഗത്ത് വന്നിരിക്കുന്നത്.

    കിറ്റക്സ് നിലപാടിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഇപ്പോൾ ആർ.എസ്.പി. നേതാവും മുൻ യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗവുമായ ഷിബു ബേബി ജോൺ രംഗത്ത് വന്നിരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷിബുവിൻ്റെ വിമർശനം.
    Published by:Anuraj GR
    First published: