തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി എൽഡി.എഫും എൻഡിഎയും. എൽഡിഎഫ്-20. എൻഡിഎ-14, യു.ഡി.എഫ് -4 സീറ്റുകളിലാണ് ലീഡ്. ശക്തമായ ത്രികോണമത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിലെ തെരഞ്ഞെടുപ്പ് ഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കഴക്കൂട്ടത്ത് ഇടത് സ്ഥാനാർത്ഥിയുടെ അപരയാണ് ലീഡ് ചെയ്യുന്നത്. കുന്നുകഴി വാർഡിൽ എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥി പിന്നിലായിരുന്നെങ്കിലും ഇപ്പോൾ ഇപ്പോൾ നേരിയ വോട്ടുകൾക്ക് മുന്നിലാണ്. ഡെപ്യൂട്ടി മേയർ രാഖി രവികുമാറും വഴുതക്കാട് വാർഡിൽ നേരിയ വോട്ടുകൾക്കാണ് മുന്നിട്ടു നിൽക്കുന്നത്.
മൂന്നു ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്നു നടക്കുന്നത്. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കും.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.